Categories: Diocese

തകർച്ചയുടെ വക്കിലായിരുന്ന നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയം പൊളിച്ച്‌ തുടങ്ങി

തകർച്ചയുടെ വക്കിലായിരുന്ന നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയം പൊളിച്ച്‌ തുടങ്ങി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ബലക്ഷയം കാരണം നെയ്യാറ്റിന്‍കര രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ അമലോത്ഭവ മാതാ ദേവാലയം പൊളിച്ച്‌ തുടങ്ങി. പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ദേവാലയത്തിലെ ദിവ്യബലിയും ആരാധനകളും ഒരുമാസം മുൻപ് തന്നെ തൊട്ടടുത്ത കുരിശടിക്ക്‌ സമീപത്തെ താല്‍ക്കാലിക ഷെഡിലേക്ക്‌ മാറ്റിയിരുന്നു.

പളളിയുടെ നാല്‌ തൂണുകളുള്‍പ്പെടെ മുക്കാല്‍ ശതമാനവും പൊളിച്ച്‌ മാറ്റിക്കഴിഞ്ഞതായി ഇടവക വികാരി മോൺ.വി.പി ജോസ്‌ അറിയിച്ചു. പളളി പൊളിക്കുമ്പോള്‍ പൊടിപടലങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉളളതിനാല്‍ ഇന്നലെ പുലര്‍ച്ചെ 2 മണിക്ക്‌ മൂന്ന്‌ മണ്ണ്‌ മാന്തി യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്‌. അതേ സമയം പഴയപളളി നിലനിര്‍ത്തികൊണ്ട്‌ പുതിയപളളി സ്‌ഥാപിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികളെത്തിയിരുന്നു.

ദിവ്യബലിയും മറ്റ്‌ പ്രാര്‍ഥനകളും താല്‍ക്കാലിക ഷെഡിലേക്ക്‌ മാറ്റിയത്‌ മുതല്‍ പ്രതിഷേധവുമായെത്തി ഇരുപതോളം വിശ്വാസികള്‍ ഇന്നലെ പളളി പൊളിക്കുന്നത്‌ തടയാന്‍ ശ്രമിച്ചത്‌ നേരിയ സംഘര്‍ഷത്തിന്‌ ഇടയാക്കിയിരുന്നു. തുടര്‍ന്ന്‌ പോലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. എന്നാല്‍ പളളിപൊളിച്ച്‌ പുതിയ പളളി പണിയുന്നതിന്‌ പളളി അധികാരികള്‍ക്ക്‌ സര്‍ക്കാരില്‍ നിന്ന്‌ ലഭിച്ച രേഖകളുള്‍പ്പെടെ പോലീസ്‌ ഉദ്യോഗസ്‌ഥരെ പളളികമ്മറ്റി അംഗങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തി. തുടർന്ന്, സംഘര്‍ഷാവസ്‌ഥ ഉണ്ടാകാതിരിക്കാന്‍ തല്‍ക്കാലത്തേക്ക്‌ പളളിപൊളിക്കുന്നത്‌ നര്‍ത്തിവക്കാന്‍ ഉദ്യോഗസ്‌ഥര്‍ പളളികമ്മറ്റിയോട്‌ ആവശ്യപ്പെടുകയായിരുന്നു.

നാല്‌ വര്‍ഷം മുമ്പാണ്‌ ബിള്‍ഡിംഗ്‌ കമ്മറ്റിയും പാരിഷ്‌ കൗണ്‍സിലും സംയുക്‌തമായി പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആലോചനകള്‍ ആരംഭിച്ചത്‌. നെയ്യാറ്റിൻകര രൂപതയുടെ ആസ്‌ഥാന ദേവാലയമാണ് കത്തീഡ്രൽ ദേവാലയം. അതുകൊണ്ട് തന്നെ, രൂപതയുടെ പ്രധാന പ്രോഗ്രാമുകൾക്ക് വേദിയാകേണ്ട സ്ഥലവും ഈ ദേവാലയമാണ്. എന്നാൽ നിലവിലെ അസൗകര്യങ്ങളായ വാഹനപാർക്കിങ് അസൗകര്യം, കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളുവാനുള്ള ദേവാലയ പരിമിതി, അതിലുപരി, ദ്രവിച്ച് നിലം പതിക്കാറായ ചുമരുകളും മേൽക്കൂരയും പുതിയ ദേവാലയ നിർമ്മാണത്തിന് ഇടവകയേയും രൂപതയേയും നിർബന്ധിച്ച ഘടകങ്ങളാണ്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago