സ്വന്തം ലേഖകൻ
നെടുമങ്ങാട്: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കരിസ്മാറ്റിക് റിന്യൂവൽ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരുന്ന നെടുമങ്ങാട് മേഖലാ ബൈബിൾ കൺവെൻഷന് ഇന്നലെ തുടക്കമായി. നെടുമങ്ങാട് നവജ്യോതി അനിമേഷൻ സെന്റര് ഗ്രൗണ്ടിൽ ഈ മാസം 11 വരെയാണ് ബൈബിൾ കൺവെൻഷൻ. പ്രസിദ്ധ ധ്യാനഗുരു ഫാ. ആന്റണി പയ്യപ്പിള്ളിയും ടീമുമാണ് ബൈബിൾ കൺവെൻഷൻ നയിക്കുന്നത്.
ഇന്നലെ 4 .30 – ന് ജപമാല പ്രാർത്ഥനയോടെയും ആഘോഷമായ ദിവ്യബലിയോടെയും തുടക്കം കുറിച്ച ബൈബിൾ കൺവെൻഷന്റെ ഉദ്‌ഘാടനം രൂപതാ ശുശ്രുഷാ കോ- ഓർഡിനേറ്റർ മോൺ. വി. പി. ജോസ് നിർവഹിച്ചു. ഈ ബൈബിൾ കൺവെൻഷൻ നമ്മുടെ ജീവിതങ്ങളെ ഒരുപടികൂടി വിശുദ്ധിയിലേക്ക് നയിക്കട്ടെയെന്നു മോൺ. വി. പി. ജോസ് ആശംസിച്ചു. ആഘോഷമായ ദിവ്യബലി
രൂപതാ വികാരി മോൺ. ജി.ക്രിസ്തുദാസിന്റെ നേതൃത്വത്തിലായിരുന്നു. ഫാ. നിക്‌സൺ രാജ്, ഫാ. രാജേഷ്, ഫാ. ബെനഡിക്ട്, ധ്യാനഗുരു ഫാ. ആന്റണി പയ്യപ്പിള്ളി തുടങ്ങിയവർ സഹകാർമ്മികരായി.
ബൈബിൾ കൺവെൻഷൻ ദിനങ്ങളിൽ എല്ലാദിവസവും വൈകുന്നേരം 4.30 – നുള്ള ജപമാല പ്രാർത്ഥനയോടെ തിരുകർമ്മങ്ങൾക്ക് തുടക്കമാവും. തുടർന്ന്, സമൂഹദിവ്യബലിയർപ്പണവും ബൈബിൾ കൺവെൻഷനുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ബൈബിൾ കൺവെൻഷന്റെ അവസാന ദിവസമായ 11 -ന് വൈകുന്നേരം 4 .15 -ന് ജപമാല പ്രാർത്ഥനയും, തുടർന്ന് 5 -മണിക്കുള്ള പൊന്തിഫിക്കൽ സമൂഹദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവേൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന്, ബൈബിൾ കൺവെൻഷന് സമാപനവും.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.