
സ്വന്തം ലേഖകന്‍
കൊച്ചി: നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. ഇത് ഭാരതത്തിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തോടുള്ള കടുത്ത അനീതിയാണ് എന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കു പരിരക്ഷ നൽകുന്നതിന് ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങൾ ഗവൺമെന്റ് എടുത്ത് കളയരുത്. അവരുടെ പിന്നോക്കാവസ്ഥ ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം, ലോകസഭയിലും രാജ്യസഭയിലും ആഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കുള്ള സംവരണം നിറുത്തലാക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ അതിരൂപതയുടെ പ്രതിഷേധം അദ്ദേഹം അറിയിച്ചു.
എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും, ആഗ്ലോ-ഇന്ത്യൻ വിഭാഗത്തിനും നിയമ നിർമ്മാണ സഭകളിൽ സംവരണം ഉറപ്പു നൽകുന്നത്. ഈ സംവരണം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. ഭാരതത്തിലുടനീളം ഇതിനെതിരെ പ്രതിക്ഷേധം ആളിപ്പടരുകയാണു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.