ശശികുമാർ, നിഡ്സ്
നെയ്യാറ്റിൻകര: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ, നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) യുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ നിർദ്ധനരായ കുടുംബങ്ങൾക്കായി ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണോത്ഘാടനം ഇന്ന് (17-08-2020) നെയ്യാറ്റിൻകര ലത്തീൻ രൂപത ബിഷപ് അഭിവന്ദ്യ വിൻസന്റ് സാമുവൽ പിതാവ് നിർവ്വഹിച്ചു.
കോവിഡ് 19 മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും ഭക്ഷണ ദാരിദ്ര്യം കൊണ്ടുവരുന്നുവെന്നും, വിവിധ മേഖലകളിൽ നമ്മുടെ നാട് സമ്പന്നമാണെങ്കിലും പലരീതിയിലുള്ള ചൂഷണത്തിന് വിധേയമാകുന്നതിനാൽ പാവപ്പെട്ടവരും അനുദിന അന്നത്തിനായി അദ്ധ്വാനിക്കുന്നവരും ആഹാരത്തിനായി കഷ്ടപ്പെടുന്നുണ്ടെന്നും, നമ്മുടെ ചുറ്റുപാടിലുള്ള അത്തരക്കാരെ കണ്ടെത്തി സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ അനുഗ്രഹ പ്രഭാക്ഷണം നടത്തി. രൂപതയിലെ 11 മേഖലകളിലെയും നിഡ്സ് യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത 550 കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കുന്നത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.