
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഭൂമിയില് സഹോദരങ്ങളോടു ചേര്ന്നു ജീവിക്കാത്തവര് ചന്ദ്രനില് പോയിട്ടോ വലിയകാര്യങ്ങള് ചെയ്തതുകൊണ്ടോ എന്തുകാര്യമെന്ന ചോദ്യവുമായി ഫ്രാൻസിസ് പാപ്പാ. ആഗസ്റ്റ് 15-Ɔο തിയതി ശനിയാഴ്ച പരിശുദ്ധ കന്യകാനാഥയുടെ സ്വര്ഗ്ഗാരോപണ മഹോത്സവത്തില് ജനങ്ങള്ക്കൊപ്പം ചൊല്ലിയ ത്രികാലപ്രാര്ത്ഥനയിലെ സന്ദേശത്തിലാണ് പാപ്പയുടെ പ്രസ്താവന.
ചന്ദ്രനിലെ മനുഷ്യന്റെ ആദ്യകാലുകുത്തല് മാനവകുലത്തിന്റെ വലിയ കുതിപ്പാണെന്നതിൽ സംശയമില്ലെന്നും, തീര്ച്ചയായും ചന്ദ്രയാത്രയും ചന്ദ്രോപഗ്രഹത്തിലെ കാലുകുത്തലും മാനവചരിത്രത്തിലെ നാഴികക്കല്ലാണെന്നും പറഞ്ഞ പാപ്പാ, ഈ ഭൂമിയില് സഹോദരങ്ങള്ക്കൊപ്പം സ്നേഹത്തിലും ലാളിത്യത്തിലും ജീവിച്ച യേശുവിന്റെ അമ്മ ജീവിതാന്ത്യത്തില് നേരിട്ട് സ്വര്ഗ്ഗത്തിലാണ് കാലുകുത്തിയതെന്നത് വിശ്വാസ സത്യമാന്നെന്ന് ഓർമ്മിപ്പിച്ചു.
ഉടലോടും ആത്മാവോടുംകൂടെ സമ്പൂര്ണ്ണയായിട്ട് സ്വര്ഗ്ഗത്തിലേയ്ക്കുള്ള നസ്രത്തിലെ കന്യകയുടെ കുതിപ്പ്, മാനവകുലത്തിന്റെ ആത്മീയമായ കുതിപ്പാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. അതിനാല്, ഭൂമിയില് സഹോദരങ്ങളോടു ചേര്ന്നു ജീവിക്കാത്തവര് ചന്ദ്രനില് പോയിട്ടോ വലിയകാര്യങ്ങള് ചെയ്തതുകൊണ്ടോ എന്തുകാര്യമെന്ന ചോദ്യമാരാഞ്ഞുകൊണ്ടാണ് പ്രഭാഷണത്തിനു തുടക്കമിട്ടത്. ഭൂമിയില് തന്റെ തിരുക്കുമാരനോടൊപ്പം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സുവിശേഷം പങ്കുവച്ച മറിയം സ്വര്ഗ്ഗാരോപിതയായെങ്കില്, അത് നിങ്ങള്ക്കും എനിക്കും, മനുഷ്യകുലത്തിനു മുഴുവന് പ്രത്യാശപകരുന്ന സംഭവമാണെന്ന് പാപ്പാ വ്യക്തമാക്കി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.