ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതാ മീഡിയ കമ്മീഷൻ ഡയറക്ടറും, റേഡിയോ നെയ്തലിന്റെ സാരിഥിയുമായ ഫാ.സേവ്യർ കുടിയാംശ്ശേരി എഴുതിയ “ദ റിബൽ” എന്ന പുസ്തകത്തിന്റെ പ്രകാശനം ആലപ്പുഴ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ നിർവ്വഹിച്ചു. ആദ്യ പ്രതി എവ്‌ലിൻ ഡിസൂസ ഏറ്റുവാങ്ങി.
ആലപ്പുഴ ജില്ലാ കളക്റ്റർ എ.അലക്സാണ്ടര്‍ ഐ.എ.എസ്. ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഷാർബിൻ സന്ത്യാവ് സ്വാഗതം ആശംസിച്ചു, പി.ജെ. ജെ.ആന്റണി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.
പുസ്തക ‘പ്രകാശനം’ എന്നാൽ അമ്മയുടെ ഉദരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള വരവാണെന്നും, ദി റിബലിലൂടെ സേവ്യറെന്ന വൈദികന്റെ മാതൃഭാവം വെളിപ്പെട്ട നിമിഷങ്ങളാണ് ഇതെന്നും, വാക്ക് അഗ്നിയാണ് വാക്കിന്റെ ആരംഭം നാദമാണ്, നാദത്തിന്റെ മുഴക്കമാണ് ‘വാക്ക്’, ഇത് തന്നെയാണു ഭാരത ദർശനവുമെന്നും പിതാവ് പറഞ്ഞു.
സൂര്യ പ്രകാശം പ്രിസത്തിലൂടെ കടന്ന് പോകുമ്പോൾ വിവിധ നിറങ്ങൾ രൂപപ്പെടുന്നത് പോലെ ഒരു വചനത്തെ അതിലൂടെ സംവദിച്ച് സേവ്യർ അച്ചനിലൂടെ വിചരിതമാകുന്ന നിറങ്ങളാണ് ഈ പുസ്തകമെന്നും, മലയാളത്തിലാണെങ്കിലും ഇതിന്റെ തലക്കെട്ട് ആംഗലേയത്തിലാണെന്നും “ദി റിബൽ” റിബലുകൾ ശത്രുക്കളല്ല റിബലുകൾ സഹോദരങ്ങളാണെന്നും പറഞ്ഞ ബിഷപ്പ്, എല്ലാ കാലഘട്ടത്തിലും റിബലുകളുടെ മുഖാ അഭിമുഖങ്ങൾ ഉണ്ടാവണമെന്നും അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, ആലപ്പുഴ രൂപതാ ബി.സി.സി. ഡയറക്ടർ ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, ഷാജി ജോർജ്, അഡ്വ.റീഗോ രാജു, ക്ലിറ്റസ് കളത്തിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.