സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ബിഷപ്പ് ജെറോം പിതാവിന്റെ ചരമ വാർഷികത്തിന്റെ സ്മരണമാചരിച്ചുകൊണ്ട് കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ വാഹനയാത്ര യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജെറോം പിതാവിന്റെ ജന്മസ്ഥലമായ കോയിവിളയിൽ നിന്നും, കബറിടമായ തങ്കശ്ശേരി ഇൻഫെന്റ് ജീസസ് കത്തീഡ്രലിലേക്ക് സംഘടിപ്പിക്കപ്പെട്ട അനുസ്മരണ യാത്രയ്ക്ക് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു നേതൃത്വം നൽകി.
രാവിലെ 6:30-ന് കോയിവിള സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന അനുസ്മരണ ദിവ്യബലിയ്ക്ക് കൊല്ലം രൂപതാ അധ്യക്ഷൻ റവ.ഡോ.പോൾ ആന്റണി മുല്ലശ്ശേരി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നൂറ് കണക്കിന് വാഹനങ്ങൾ അണിനിരന്ന അനുസ്മരണ വാഹന റാലി രൂപതാ അധ്യക്ഷൻ ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ ഇടവകകൾ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 4 മണിയ്ക്ക് യാത്ര അവസാനിച്ചു. തുടർന്ന്, ജെറോം പിതാവിന്റെ കബറിടത്തിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്ക് കൊല്ലം രൂപതാ വികാരി ജനറൽ റവ.മോൺ.വിൻസെന്റ് മച്ചാഡോ നേതൃത്വം നൽകി. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കപ്പെട്ട വാഹന ജാഥ, ജെറോം പിതാവിനോടുള്ള ഭക്തി ഊട്ടി ഉറപ്പിക്കുന്ന ഒന്നായി മാറിയെന്ന് രൂപതാ പി.ആർ.ഓ. പറഞ്ഞു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.