അനിൽ ജോസഫ്
തിരുവനന്തപുരം: മുതിയാവിള വലിയച്ചന് എന്നറിയപ്പെടുന്ന ദൈവദാസന് ഫാ.അദെയോദാത്തൂസിന്റെ ഓര്‍മ്മ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി. ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധമായ ജീവിതത്തിന്റെ ഉടമയാണ് ദൈവദാസന് ഫാ.അദെയോദാത്തൂസെന്ന് ബിഷപ് പറഞ്ഞു.
വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമം വൈസ് പ്രോസ്റ്റുലേറ്റര്‍ ഫാ.കുര്യന് ആലുങ്കല്‍ വചന സന്ദേശം നല്കി. തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. സി.ജോസഫ്, പേയാട് സെന്റ് സേവ്യര്‍ സെമിനാരി റെക്ടര്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍, കാര്‍മ്മല്‍ ഹില്‍ ആശ്രമം പ്രിയേര് ഫാ.അഗസ്റ്റിന് പുന്നോലില്‍, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്സലന് ജോസ് തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി.
കഴിഞ്ഞ ഞായറാഴ്ച കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തിനുളളിലെ ഫാ.അദെയോ ദാത്തൂസിന്റെ ശവകുടീരത്തില്‍ നിന്ന് ആരംഭിച്ച വിശ്വാസദീപ പ്രയാണം നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ഫൊറോനകളിലും ഫാ.അദെയോ ദൂസിന്റെ കര്‍മ്മമണ്ഡലമായിരുന്ന കാട്ടാക്കട താലൂക്കിലെ വിവിധ പ്രദേശങ്ങളിലും പ്രയാണം നടത്തി തിരികെ വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തിലേക്ക് എത്തി, തുടര്‍ന്നാണ് തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
This website uses cookies.