സ്വന്തം ലേഖകന്‍
കണ്ണൂര്‍ (എടൂർ): തന്റെ മോചനത്തിനായി അനേകം ദിവസം ദിവ്യബലി മധ്യേ പ്രാർഥന നടത്തിയ ദേവാലയത്തിൽ ദൈവത്തിനും വിശ്വാസികൾക്കും നന്ദി പറഞ്ഞ് ഇന്നലെ ദിവ്യബലി അർപ്പിച്ചു
ഫാം. ടോം ഉഴുന്നാലിൽ ആയിരുന്നു. യെമനിൽ ഭീകരരുടെ പിടിയിൽ 555 ദിവസത്തെ തടവറ ജീവിതത്തിനു ശേഷം മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ചാണ് തന്നെ നേരിട്ട് അറിയില്ലെങ്കിലും വിശ്വാസിസമൂഹമെന്ന നിലയിൽ ആധ്യാത്മികബന്ധത്തിന്റെ തീവ്രതയിൽ തനിക്കുവേണ്ടി പ്രാർഥിച്ചവർക്കു നന്ദി പറഞ്ഞു കൃതജ്ഞതാബലി അർപ്പിച്ചത്.
ഈശോയ്ക്ക് സാക്ഷ്യമാകാൻ വേണ്ടിയാണ് തന്റെ മോചനമെന്നു വിശ്വസിക്കുന്നതായി ഫാ. ടോം ഉഴുന്നാലിൽ വിശ്വാസികളുമായുള്ള സംവാദത്തിനിടയിൽ പറഞ്ഞു. ആരാണ് രക്ഷപ്പെടുത്തിയതെന്ന ചോദ്യത്തിനു ചിരിച്ചുകൊണ്ട് ഒറ്റവാക്കിലായിരുന്നു ആദ്യ മറുപടി. ദൈവമാണ് രക്ഷപ്പെടുത്തിയത്. എല്ലാവരും സഹായിച്ചു.
പ്രാർഥിച്ചു. തടവറയിലുള്ളപ്പോൾ സഹായം അഭ്യർഥിച്ചു വാട്ട്‌സാപ്പിലൂടെ വന്ന സന്ദേശങ്ങളുടെ നിജസ്ഥിതിയെപ്പറ്റിയുള്ള ചോദ്യത്തിനു ഭീകരരുടെ നിർദേശപ്രകാരം ചെയ്തതാണെന്നു പറഞ്ഞു.
ഫൊറോന വികാരി ഫാ. ആന്റണി മുതുകുന്നേൽ, അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളജ് മാനേജർ (സലേഷ്യൻ സഭാ ആശ്രമം സുപ്പീരിയർ) ഫാ. തോമസ് കൂനൻ, അസി. വികാരിമാരായ ഫാ. ആന്റണി ചിറ്റേട്ട്, ഫാ. മാത്യു കുന്നേൽ, പാരിഷ് കോ-ഓർഡിനേറ്റർ പി.വി.ജോസഫ് പാരിക്കാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.