അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: ദേശീയ കരിസ്മാറ്റിക് സംഘടനയായ കാരിസ് നാഷണല്‍ സര്‍വ്വീസ് ഓഫ് കമ്മ്യൂണിയനും കേരളാ കാരിസ് സര്‍വ്വീസ് ഓഫ് കമ്മ്യൂണ്യനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശിയ ജപമാല റാലിക്ക് നെയ്യാറ്റിന്‍കരയില്‍ തുടക്കമായി.
നെയ്യാറ്റിന്‍കര പത്താംങ്കല്ല് തിരുഹൃദയ ദേവാലയത്തില്‍ നടന്ന ഉദ്ഘാടന പരിപാടി നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യ്തു. കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ കോവിഡ് കാലത്ത് വിശ്വാസ നവീകരണത്തിന് നിസ്തുലമായ പങ്ക് വഹിച്ചെന്ന് ജപമാലറാലി ഉദ്ഘാടനം ചെയ്യ്ത് ബിഷപ് പറഞ്ഞു.
മൂന്ന് ദിവസം കേരളത്തിലെ വിവിധ രൂപതകളില്‍ പര്യടനം നടത്തുന്ന റാലി ഒക്ടോബര്‍ അവസാനത്തോടെ ജമ്മുകാശ്മീരിലെത്തും ഒക്ടോബര്‍ 31 ന് ഡല്‍ഹിയിലെ ജീവന്‍ജ്യോതി റിട്രീറ്റ് സെന്‍ററിലാണ് ദേശീയ ജപമാല റാലിയുടെ സമാപനം.
റാലിയുടെ ആരംഭത്തിന് മുന്നോടിയായി നടന്ന ദിവ്യബലിക്ക് കെസിഎസ്സി നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കെസിഎസ്സി മെമ്പര്‍ ഫാ.എല്‍ക്കില്‍ ജോസഫ്, നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍. വിപി ജോസ്, നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍ ഫാ.ജോയി സാബു, കെസിഎസ് കോ ഓഡിനേറ്റര്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍, സുരേഷ് ബാബു, വല്‍സലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.