
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ദേവാലയത്തോട് ചേർന്ന് വൈദീക മന്ദിരം പണിത്, ഇടവകയിൽ സ്ഥിരമായി വൈദീകനെ താമസിക്കുവാൻ ആവശ്യവുമായി ബാലരാമപുരം ഇടവകയിലെ വിശ്വാസി സമൂഹം. ഇടവക (ഇടവക ഊരു) കമ്മിറ്റിയ്ക്കു നൽകിയ കത്തിലാണ് ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്.
കുറച്ചു നാളുകളായി ബാലരാമപുരം ഇടവകയിലെ ഭൂരിഭാഗം വരുന്ന വിശ്വസി സമൂഹം തങ്ങൾക്ക് കൂദാശകൾ കൃത്യതയോടെ തങ്ങളുടെ ഇടവക പള്ളിയിൽ തന്നെ ലഭ്യമാകാത്തതിൽ വിഷമസന്ധിയിലാണ്. തിരുസഭ പറയുന്ന രീതിയിൽ ഇടവക പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഇടവക കമ്മിറ്റി മനസുകാണിക്കാത്തതിനാലും, വൈദീകരെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കടന്നതോടെയും, നെയ്യാറ്റിൻകര രൂപത വൈദീകനെ പിൻവലിക്കുകയായിരുന്നു.
തുടർന്ന്, പലതവണ തിരുവനന്തപുരം അതിരൂപതയുമായി ചേർന്ന് അനുരഞ്ജന ശ്രമങ്ങൾ രൂപത നടത്തിയെങ്കിലും അവയൊന്നും അംഗീകരിക്കുവാൻ ഇടവക (ഊരു) കമ്മിറ്റിയിലെ തല്പര കക്ഷികൾ തയ്യാറായിരുന്നില്ല. അതേസമയം, പല ഓൺലൈനിൽ പത്രങ്ങളിലും, മറ്റ് സോഷ്യൽ മീഡിയായിലൂടെയും വ്യാജവാർത്തകൾ നൽകി രൂപതയുടെ മേൽ കുറ്റം ആരോപിക്കാനുള്ള വിഫലശ്രമത്തിലായിരുന്നു അവർ.
രൂപതയിലെ മറ്റ് 247 ഇടവകകളിലും ഉള്ളതുപോലെയുള്ള സമിതികളുടെ രൂപീകരണം, വൈദീകന് തന്റെ അജപാലനധർമ്മം നിർവഹിക്കുവാനുള്ള സ്വാതന്ത്ര്യം, വൈദീകമന്ദിരം ദേവാലയത്തോട് ചേർന്ന് നിർമ്മിച്ച് വൈദീകനെ അവിടെ താമസിപ്പിക്കുക, തുടങ്ങിയ രൂപതയുടെ നിർദ്ദേശങ്ങൾ 22 വർഷങ്ങളായിട്ടും പാലിക്കപ്പെടാൻ താല്പര്യം കാണിക്കാത്ത സ്ഥിതി നിലനിൽക്കുകയാണ് ഇവിടെ. അതുപോലെ തന്നെ, ഇക്കഴിഞ്ഞ തിരുനാളിന് പത്രത്തിൽ ‘കുർബാന ചൊല്ലുന്നതിനും, ധ്യാനം നടത്തുന്നതിനും വൈദീകാനെ ആവശ്യമുണ്ട്’ എന്ന പരസ്യം കൊടുക്കുകയും, ഒടുവിൽ തിരുസഭ പുറത്താക്കിയതും, വിവാഹം കഴിച്ചു ജീവിക്കുന്നതുമായ ചില വ്യക്തികളെ കൊണ്ടുവന്ന് ബലിയർപ്പിച്ച് വിശുദ്ധകുർബാനയെ അധിക്ഷേപിക്കുകയും, വലിയൊരു വിശ്വാസസമൂഹത്തെ വഞ്ചിക്കുകയും ചെയ്യുന്ന അവസ്ഥവരെ ഉണ്ടായിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.