ജോസ് മാർട്ടിൻ
കോട്ടയം: കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസിനു ഒരുക്കമായിട്ടുള്ള റിസോഴ്സ് ടീം പരിശീലന കളരി ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. കുരിശില്‍ സ്വയംബലിയായി അര്‍പ്പിച്ച യേശുവിനെ അനുദിനം ആഴത്തില്‍ അനുഭവവേദ്യമാക്കിത്തരുന്ന ഒന്നാണ് പരിശുദ്ധ കുര്‍ബാനയെന്നും, മനുഷ്യവംശത്തിന് മുഴുവന്‍ ജീവനുണ്ടാകുന്നതിനുവേണ്ടി അന്ത്യഅത്താഴവേളയില്‍ തന്റെ ശരീരവും രക്തവും പകുത്തു നല്‍കിക്കൊണ്ട് മനുഷ്യരോടുള്ള തന്റെ അതിരറ്റ സ്നേഹം വെളിപ്പെടുത്തിയ ഈശോയുടെ സജീവ സാന്നിധ്യമാണ് നാം കുര്‍ബാനയില്‍ അനുഭവിക്കുന്നതെന്നും, പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി നമ്മെ വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ സഹായിക്കുമെന്നും ബിഷപ് മാര്‍ ഐറേനിയോസ് കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസിനു ഒരുക്കമായിട്ടുള്ള റിസോഴ്സ് ടീം പരിശീലന കളരി ഉദ്ഘാടനം ചെയ്തു കൊണ്ട് ഓർമ്മിപ്പിച്ചു.
കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. മൂന്നു ദിവസത്തെ പരിശീലന കളരിയില്‍ പരിശുദ്ധ കുര്‍ബാനയെ സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളാണ് പഠനവിധേയമാക്കിയത്.
കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ തീരുമാനപ്രകാരം 2023 ഡിസംബര്‍ 1,2,3 തീയതികളിലായി വല്ലാര്‍പാടം മരിയന്‍ തീര്ഥാനടകേന്ദ്രത്തില് വച്ച് കേരള കത്തോലിക്കാ സഭയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തപ്പെടുന്നതാണെന്ന് കെ.സി.ബി.സി ഔദ്യോഗികവക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.