ജോസ് മാർട്ടിൻ
ആലപ്പുഴ: ഏത് സർക്കാരുകൾ ഭരിച്ചാലും ദളിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും പ്രത്യേകിച്ച് ലത്തീൻ സമുദായത്തിലെ ഭൂരിഭാഗം വരുന്ന തീരദേശങ്ങളിലെ അടിസ്ഥാന സൗകര്യവികസനങ്ങളിൽ ഉണ്ടാവുന്ന സാമ്പത്തിക അസമത്വങ്ങൾ ഇല്ലാതാവണമെന്ന് ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ. ആലപ്പുഴ കെ.എൽ.സി.എ. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമുദായ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിൽ അർപ്പിച്ച ദിവ്യബലിയ്ക്ക് ശേഷം ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ പതാക ഉയർത്തി. തുടർന്ന് “സഹോദരന്റെ കാവലാളാകുക” എന്ന ഈ വർഷത്തെ സമുദായദിന സന്ദേശത്തിന്റെ ഈ കാലഘട്ടത്തിലെ പ്രസക്‌തിയെ കുറിച്ച് കെ.എൽ.സി.എ. രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ സംസാരിച്ചു.
കോവിഡ് -19 പ്രോട്ടോക്കോൾ പാലിച്ചു നടന്ന സമുദായ ദിനാഘോഷങ്ങൾക്ക് പ്രസിഡന്റ് പി.ജി.ജോൺ ബ്രിട്ടോ, ജനറൽ സെക്രട്ടറി ഇ.വി.രാജു ഈരേശ്ശേരിൽ, വൈസ് പ്രസിഡന്റ് സാബുവി.തോമസ്, രൂപതാ ഭാരവാഹികൾ, കത്തീഡ്രൽ യൂണിറ്റ് ഭാരവാഹികൾ, പ്രോലൈഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, കത്തീഡ്രൽ വികാരി ഫാ.ജോസ് ലാട് കോയിൽപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.