
സ്വന്തം ലേഖകൻ
കുരിശുമല : ആഗോള കത്തോലിക്കാസഭ യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ യുവജന വർഷ കർമ്മപദ്ധതികൾക്കു തുടക്കമായി. സംഗമവേദിയിൽ നിന്ന് നെറുകയിലേയ്‌ക്കു നടത്തിയ വിശ്വാസ തീർത്ഥാടനത്തിലും വിശുദ്ധകുരിശിന്റെ സന്നിധിയിലർപ്പിച്ച ആഘോഷമായ ദിവ്യബലിയിലും നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതികളും പ്രകാശനം ചെയ്‌തു.
ഞായറാഴ്‌ച പുലർച്ചെ മുതൽ നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് നിവധി യുവജനങ്ങൾ മലകയറി പ്രാർത്ഥിച്ചു. വൈകുന്നേരം 3.00-ന് നടന്ന ആഘോഷമായ ദിവ്യബലിയിൽ റവ. ഫാ. പ്രദീപ് ആന്റോ മുഖ്യകാർമ്മികനായി. ഫാ. ജോഷി രഞ്‌ജൻ, ഫാ. രതീഷ് മാർക്കോസ് എന്നിവർ സഹകാർമ്മികരായി. തുടർന്ന് യുവജനങ്ങൾ ഒന്നുചേർന്ന് വിശ്വാസ പ്രഖ്യാപനവും നടത്തി.
വൈകുന്നേരം 4.00-നു നടന്ന പൊതുസമ്മേളനത്തിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി നിരവധി പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ യോഗം അപലപിച്ചു.
രാജ്യം നേരിടുന്ന അസഹിഷ്‌ണുതയും മതമൗലികവാദവും മതതീവ്രവാദവും സാമൂഹിക രാഷ്‌ട്രീയ അരാജകത്വവും മാനവികതയുടെ ധ്രുവീകരണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് യോഗം വിലയിരുത്തി. രാഷ്‌ട്രീയ മത സാമുദായിക പരഗണനകൾക്കതീതമായി മനുഷ്യനന്മയെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും കർമ്മപദ്ധതികളുമാണ് യുവജനവർഷം ലക്ഷ്യം വയ്‌ക്കുന്നതെന്ന് കുരിശുമല ഡയറക്‌ടർ മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ പറഞ്ഞു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.