സ്വന്തം ലേഖകന്‍
വെള്ളറട: തെക്കന്‍ കുരിശുമല 64ാമത് തീര്‍ഥാടനം 14 മുതല്‍ 21 വരെയും ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളിലുമായി നടക്കും. വിശുദ്ധ കുരിശ് വിശ്വമാനവികതയുടെ പ്രത്യാശ എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം. മഹാതീര്‍ഥാടനത്തിന് മുന്നോടിയായി അഞ്ചാം കുരിശിന് സമീപം പൂര്‍ത്തീകരിച്ച ഹോളിക്രോസ് നിത്യാരാധനാ ചാപ്പല്‍ ഇന്നലെ വൈകുന്നേരം നാലിന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ആശീര്‍വദിച്ചു. ഇന്ന് വൈകുന്നേരം നാലിന് കുരിശുമല തീര്‍ഥാടനം ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ പതാക ഉയര്‍ത്തി തുടക്കം കുറിക്കും. തുടര്‍ന്ന് നെറുകയിലേയ്ക്ക് ഫാ. ജെസ്റ്റിന് ഫ്രാന്‍സിസ് നേതൃത്വം നല്കുന്ന ദിവ്യജ്യോതി പ്രയാണവും.
വൈകിട്ട് 5-ന് സംഗമവേദിയില്‍ നടക്കുന്ന പ്രാരംഭ ദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാള്‍ മോണ്‍ ജി. ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും. 5.30-ന് നെറുകയില്‍ ഫാ.ജസ്റ്റിന് ഫ്രാന്‍സിസ് തീര്‍ഥാടന പതാക ഉയര്‍ത്തി പ്രാരംഭ ദിവ്യബലിയ്ക്ക് നേതൃത്വം നല്‍കും. 6.30-ന് സംഗമവേദിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡോ.ശശിതരൂര്‍ എംപി നിര്‍വഹിക്കും.
21-ന് രാവിലെ നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും.
വൈകിട്ട് 4 മണി മുതല്‍ കാത്തലിക് വോക്സ് ന്യൂസ് തീര്‍ഥാടനം തത്സമയം സംപ്രേഷണം ചെയ്യും. സമാപന ദിനത്തിലെ പൊന്തിഫിക്കല്‍ ദിവ്യബലിയും കാത്തലിക്ക് വോക്സിൽ തത്സമയം ലഭ്യമാകും.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.