സ്വന്തം ലേഖകൻ
വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടനക്കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ വെള്ളറട പഞ്ചായത്തില്‍ നിന്നും ത്രിതല പഞ്ചായത്തുകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അനുമോദനവും, സ്വീകരണവും നല്‍കി ആദരിച്ചു. തെക്കന്‍ കുരിശുമല സംഗമവേദിയില്‍ നടന്ന അനുമോദനയോഗം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
ജാതി-മത-വര്‍ഗ-രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നും, സത്യത്തിനും, നീതിയ്ക്കും, സമത്വത്തിനുംവേണ്ടി നിലകൊള്ളുന്ന പടയാളികളായിമാറണമെന്നും മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ പറഞ്ഞു. വിശ്വമാനവികത പരിപോഷിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ ജനപ്രതിനിധികളുമെന്നും, സമൂഹ സേവനത്തോടൊപ്പം പ്രകൃതിയേയും മണ്ണിനെയും സംരക്ഷിക്കാന്‍ അയക്കപ്പെട്ടവര്‍ കൂടിയാണ് ജനപ്രതിനിധികളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വെള്ളറട സാല്‍വേഷന്‍ ആര്‍മി മേജര്‍ ജേക്കബ് അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ വെള്ളറട പഞ്ചായത്തില്‍ നിന്നും ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും പങ്കെടുത്തു. തെക്കന്‍ കുരിശുമല തീര്‍ത്ഥാടനക്രേന്ദ്ര,ത്തിന്റെയും പ്രത്യേകിച്ച് ഈ പ്രദേശത്തിന്റെയും സമഗ്രവളര്‍ച്ചയെ ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പില്‍ വരുത്താന്‍ പരിപൂർണ്ണമായും ശ്രമിക്കുമെന്ന് ജനപ്രതിനിധികൾ പ്രഖ്യാപിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.