അനിൽ ജോസഫ്
വെളളറട: കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഇക്കൊല്ലത്തെ തീര്‍ഥാടനം ഒഴിവാക്കി, ആഘോഷങ്ങളില്ലാതെ പ്രാര്‍ഥനാ ദിനങ്ങള്‍ക്ക് തുടക്കമായി. കുരിശുമല സംഗമവേദിയില്‍ ജ്ഞാനദീപം തെളിയിച്ച് 168 മണിക്കുര്‍ പ്രാര്‍ഥനക്ക് തുടക്കം കുറിച്ചു.
തീര്‍ഥാടന നാളുകളില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് വേണ്ടിയും ലോക സമാധാനത്തിനുമായി പ്രത്യേകം പ്രാര്‍ഥനകള്‍ നടക്കും. ജ്ഞാന ദീപം, കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ തെളിയിച്ചു. കെറോണ ജാഗ്രത ഉളളതിനാല്‍ ചുരുക്കം ചില കമ്മറ്റി അംഗങ്ങളെമാത്രം പങ്കെടുപ്പിച്ചാണ് പ്രാര്ഥനയജ്ഞത്തിന് തുടക്കം കുറിച്ചത്.
ലോകത്തിന്റെ 4 ദിക്കുകളെ പ്രതിനിധീകരിച്ച് 4 പേര് ദീപങ്ങള്‍ ഏറ്റുവാങ്ങി. ഇന്നലെ ആരംഭിക്കേണ്ട തീർത്ഥാടനം പൂര്‍ണ്ണമായും ഒഴിവാക്കിയാണ് കുരിശുമല തീര്‍ഥാടന കേന്ദ്രം മാതൃകാ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.
കൊറോണക്കെതിരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ച തീര്ഥാടകേന്ദ്രം, ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.