Categories: Diocese

ഇന്ത്യയില്‍ സമാധാനം പുനസ്ഥാപിക്കുവാന്‍ തെക്കന്‍ കുരിശുമലയില്‍ 148 മണിക്കൂര്‍ രാപ്പകല്‍ പ്രാര്‍ഥന, വെളളരിപ്രാവുകളെ പറത്തി

പ്രാര്‍ഥനായജ്ഞം പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തല്‍ വെളളരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു...

അനിൽ ജോസഫ്‌

വെളളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഇന്ത്യയുടെ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് വെളളരിപ്രാവുകളെ പറത്തി. ഡല്‍ഹിയില്‍ തുടരെ തുടരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സമാധാന സന്ദേശവുമായി 148 മണിക്കുര്‍ പ്രാര്‍ഥനായജ്ഞത്തിന് തുടക്കം കുറിച്ചത്.

പ്രാര്‍ഥനായജ്ഞം പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തല്‍ വെളളരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. കാപട്യം ഇല്ലാതാകുമ്പോഴാണ് സമാധാനം പുനസ്ഥാപിക്കുന്നതെന്നും രാജ്യത്തിന്റെ സമാധാനത്തിനായി ക്രൈസ്തവരൊന്നടങ്കം പ്രാര്‍ഥിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്യ്തു.

കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, ഫാ.പ്രസാദ് തെരുവത്ത്, കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, സിസ്റ്റര്‍ സൂസമ്മ ജോസഫ്, കുരിശുമല സെക്രട്ടറി സാബു കുരിശുമല, രാജേന്ദ്രന്‍, ജയന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുരിശുമല ബൈബിള്‍ കണ്‍വെന്‍ഷന്‍റെ 3- ാം ദിനത്തില്‍ നടന്ന പരിപാടിയെ തുടര്‍ന്ന് ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെന്തിഫിക്കല്‍ ദിവ്യബലിയും അര്‍പ്പിക്കപെട്ടു. 5- ാം കുരിശിലാണ് സാമാധാനത്തിന് വേണ്ടിയുളള 148 മണിക്കൂർ രാപ്പകല്‍ പ്രാര്‍ഥന ആരംഭിച്ചത്.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago