Categories: Diocese

കത്തോലിക്കാ സഭയെക്കുറിച്ച് പഠിച്ച് തീര്‍ക്കുക അസാധ്യം; സജിത് ജോസഫ്

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഉടന്‍ കാത്തലിക് വോക്സ് യുടൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്യും...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: വിശാലവും വിപുലവുമായ കത്തോലിക്കാ സഭയെക്കുറിച്ച് പഠിച്ച് തീര്‍ക്കുക അസാധ്യമെന്ന് വചന പ്രഘോഷകനായ സജിത് ജോസഫ്. യഥാര്‍ത്ഥ കത്തോലിക്കാ വിശ്വാസിയായതില്‍ അഭിമാനിക്കുന്നതായും സജിത് ജോസഫ് പറഞ്ഞു. കാത്തലിക് വോക്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സജിത് ജോസഫ് മനസ് തുറന്നത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് കത്തോലിക്കാ സഭയിലേക്ക് കടന്ന് വന്ന സജിത് ജോസഫ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ കത്തോലിക്കാ വിശ്വാസി എന്ന രീതിയില്‍ സ്വീകാര്യനായി മാറുന്നതിനിടെയാണ് വോക്സുമായി മനസു തുറന്നത്. പെന്തകോസ്താ വിശ്വാസം വിട്ട് വന്നതിനാല്‍ വിമര്‍ശിക്കുന്നവരോട് മറുപടിയില്ലെന്നും, എല്ലാവരും തന്റെ സഹോദരങ്ങളാണെന്നുമായിരുന്നു മറുപടി. തന്റെ കൂടെ വചനം ശ്രവിച്ചവര്‍ നല്ലൊരു വിഭാഗം കത്തോലിക്കാ സഭയുടെ ഭാഗമായി കഴിഞ്ഞെന്നും, ആരെയും നഷ്ടപ്പെട്ട് പോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ സഭ വേണ്ട സമയത്ത് തിരുത്തലുകള്‍ നല്‍കി കൂടെ നയിക്കുന്നുണ്ടെന്നും, സഭയിലെ വിശ്വാസി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര രൂപതയിലെ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ വച്ചാണ് ബ്രദര്‍ സജിത് ജോസഫ് കാത്തലിക് വോക്സുമായി സംസാരിച്ചത്.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഉടന്‍ കാത്തലിക് വോക്സ് യുടൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്യും.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago