സ്വന്തം ലേഖകന്
തിരുവനന്തപുരം (വെളളറട) : പ്രസിദ്ധ തീര്ഥാടന കേന്ദ്രമായ തെക്കന് കുരിശുമല തിര്ഥാടന കേന്ദ്രത്തിന്റെ പേരില് വ്യാജ വാര്ത്ത പ്രചരണം. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ 24 ന്യൂസ് ചാനലിന്റെ ലോഗോ ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെക്കന് കുരിശുമല തിര്ഥാടന കേന്ദ്രത്തെക്കുറിച്ച് വ്യാജ വാര്ത്ത പ്രചരിപ്പിക്കുന്നത്.
കുരിശുമലയിലെ വലിയ തിരക്ക് കാരണം കോവിഡ് വ്യാപനം രൂക്ഷമാണെന്നും കുരിശുമല തിര്ഥാനട കേന്ദ്രം താല്ക്കാലികമായി അടച്ചുമെന്നുമാണ് വാര്ത്ത പ്രചരിപ്പിക്കുന്നത്.
അതേസമയം 27 ന് ആരംഭിച്ച തീര്ഥാടനം വളരെ സുഗമായി നടക്കുകയാണെന്നും കുരിശുമലയില് പ്രവേശിക്കുന്നതിനോ മലകയറിന്നതിനോ വിലക്കുകളൊന്നുമില്ലെന്നും കുരിശുമല ഡയറക്ടര് ഫാ. വിന്സെന്റ് കെ പീറ്റര് അറിയിച്ചു.
ഫോട്ടോ ഷോപ്പ് എഡിറ്റിഗിലൂടെ വ്യാജമായി നിര്മ്മിച്ച പോസ്റ്ററാണെന്ന് 24 മാനേജ്മെന്റും കുരിശുമല തിര്ഥാടനകേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാധാരണയായി 24 പയോഗിക്കുന്ന ഫോണ്ടല്ല ഇതില് ഉപയോഗിച്ചിട്ടുളളതെതും ഈ രീതിയിലുളള ഗ്രാഫിക്സ് 24 ഉപയോഗിക്കാറില്ലെന്നും 24 ന്റെ തിരുവനന്തപുരം ബ്യൂറാ ചീഫ് ദിലീപ്കുമാര് അറിയിച്ചു.
ഇത്തരത്തില് ആധികാരികതയില്ലാത്ത വാര്ത്തകളില് വിശ്വസിക്കരുതെന്ന് കുരിശുമല തിര്ഥാടന കമ്മറ്റിയും അറിയിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.