
അഡ്വ.ഷെറി ജെ.തോമസ്
എറണാകുളം: തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിവധി വീടുകള്‍ അനധികൃതനിര്‍മ്മാണത്തിന്റെ പട്ടികയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തില്‍ കെ.എല്‍.സി.എ. പ്രതിഷേധിച്ചു. തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന ഒരു പദ്ധതികളും തത്വത്തിൽ സ്വീകാര്യമല്ല. തീരനിയന്ത്രണവിജഞ്പാനം പ്രകാരം അനധികൃതനിര്‍മ്മാണങ്ങളുടെ കണക്കില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങള്‍ സംരക്ഷിക്കാനുള്ള നടപടകള്‍ ക്രേന്ദ-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പട്ടിക സമര്‍പ്പിക്കുന്നതിനു മുമ്പ് അതിന്റെ ശാസ്ത്രീയമായ ശരിതെറ്റുകള്‍ വിലയിരുത്തുകയും മറ്റ് വാസസ്ഥലങ്ങള്‍ ഇല്ലാത്ത മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങള്‍ ഒഴിവാക്കുകയും വേണം. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ബഡ്ജറ്റില്‍ പ്രഖ്യാപിക്കുകയും ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെട്ട വീടുകള്‍ പോലും അനധികൃതം എന്നു റിപ്പോര്‍ട്ടു നല്‍കുന്നതും ശരിയല്ലെന്ന് കെ.എല്‍.സി.എ. സംസ്ഥാന സമിതി പറഞ്ഞു.
ഇക്കാര്യത്തില്‍ തീരദേശപഞ്ചായത്തുകളില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധസദസ്സുകള് സംഘടിപ്പിക്കും. അതിന്റെ മുന്നോടിയായി 2020 ശനിയാഴ്ച രാവിലെ 11-ന് ആലപ്പുഴ കര്‍മ്മസദനില്‍ തീരദേശ പഞ്ചായത്തുകളിലെ നേതാക്കളുടെ ഒരു യോഗം ചേരും.
സുപ്രീം കോടതിയില്‍ പട്ടിക സമര്‍പ്പിക്കുന്നതിനു മുമ്പ് അതിന്റെ ശാസ്ത്രീയമായ ശരിതെറ്റുകള്‍ വിലയിരത്തി മത്സ്യത്തൊഴിലാളികളുടെയും മറ്റ് വാസസ്ഥലങ്ങള്‍ ഇല്ലാത്ത തദ്ദേശവാസികളുടെയും ഭവനങ്ങള്‍ ഒഴിവാക്കണം എന്നാവശ്യപെപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.