നെടുങ്കണ്ടം: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തിനു നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ വിപുലമായ സ്വീകരണം നൽകി. ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷവും ഒരുമിച്ച അവസരത്തിൽ എസ്.എൻ.ഡി.പി. യോഗം 1492-ാം നമ്പർ നെടുങ്കണ്ടം ശാഖായോഗമാണ്, ശനിയാഴ്ച വൈകിട്ട് പള്ളിയിൽനിന്നെത്തിയ പ്രദക്ഷിണത്തിന് ഉമാമഹേശ്വര ഗുരുദേവ ക്ഷേത്ര കവാടത്തിൽ സ്വീകരണം നൽകിയത്.
പ്രത്യേകം തയാറാക്കിയ പീഠത്തിൽ യേശു ക്രിസ്തുവിന്റെയും ശ്രീനാരായണ ഗുരുദേവന്റെയും ചിത്രങ്ങൾ പ്രതിഷ്ഠിക്കുകയും ക്ഷേത്രത്തിന്റെ കവാടം ദീപങ്ങൾകൊണ്ട് അലങ്കരിക്കുകയും ചെയ്തു. പ്രദക്ഷിണമായി എത്തിയ വിശ്വാസികൾക്കു ക്ഷേത്രത്തിലെ ഭാരവാഹികളുടെയും ഭക്തരുടെയും നേതൃത്വത്തിൽ സ്വീകരണവും നൽകി. കുടിയേറ്റത്തിന്റെ ആദ്യകാലം മുതൽ ഐക്യത്തിന്റ ഭാഗമായി തിരുനാളും ഉത്സവവും ഒരേദിവസങ്ങളിലാണു നടക്കുന്നത്.
ക്ഷേത്രത്തിലെ ചടങ്ങുകൾ നിർത്തിവച്ചാണ് ഒട്ടേറെ ഭക്തരുടെ നേതൃത്വത്തിൽ പ്രദക്ഷിണത്തെ സ്വീകരിച്ചത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.