Categories: Kerala

വെട്ടുകാട്‌ ക്രീസ്‌തുരാജത്വ തിരുനാളിന്‌ ഇന്ന്‌ സമാപനം

വെട്ടുകാട്‌ ക്രീസ്‌തുരാജത്വ തിരുനാളിന്‌ ഇന്ന്‌ സമാപനം

തിരുവനന്തപുരം: തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന്‌ ഇന്ന്‌ സമാപനമാവും . ഇന്നലെ നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തിന്‌ പതിനായിരങ്ങൾ പങ്കെടുത്തു. ഇന്നലെ വൈകിട്ട് ഏഴോടെ ദേവാലയാങ്കണത്തിൽനിന്ന് ആരംഭിച്ച ക്രിസ്തുരാജ തിരുസ്വരൂപം, വിശുദ്ധ കുരിശ്, ദൈവമാതാവിന്റെയും സെന്റ് സെബസ്റ്റ്യാനോസിന്റെയും തിരുസ്വരൂപങ്ങൾ എന്നിവ വഹിച്ചുകൊണ്ടുള്ള വർണോജ്വലവും ഭക്തിനിർഭരവുമായ ഘോഷയാത്രയിൽ മാലാഖവേഷധാരികൾ, പൂത്താലമേന്തിയ ബാലികമാർ, മുത്തുക്കുട ചൂടിയ യുവതികൾ, പഞ്ചവാദ്യം, ശിങ്കാരിമേളം, ബാൻഡ്മേളം തുടങ്ങിയവ അകമ്പടി സേവിച്ചു. വൈദികർ, കന്യാസ്ത്രീകൾ, ഭക്തസംഘടനകൾ, ഭക്തജനങ്ങൾ എ​ന്നിവർ ക്രിസ്തുരാജ തിരുസ്വരൂപത്തെ അനുഗമിച്ചു.

ചെറുവെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി എന്നീ ദേവാലയങ്ങളിൽനിന്നും സ്വീകരണം ഏറ്റുവാങ്ങി ഒൻപതു മണിയോടെ വെട്ടുകാട് ദേവാലയത്തിൽ പ്രദക്ഷിണം സമാപിച്ചു. ഘോഷയാത്രയ്ക്കു മുന്നോടിയായി വൈകിട്ട് 3.30നു സിറോ മലങ്കര ക്രമത്തിൽ ദിവ്യബലിയും 5.30നു മോൺ. ഡോ. തോമസ് നെറ്റോയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാവന്ദന പ്രാർഥനയും നടന്നു.

തിരുനാൾ സമാപന ദിനമായ ഇന്നു രാവിലെ ക്രിസ്തുരാജ സന്നിധിയിൽ തമിഴ് ദിവ്യബലിയും സിറോ മലബാർ ക്രമത്തിൽ കുർബാനയും. തുടർന്ന് 9.30ന് ആഘോഷമായ പൊന്തിഫിക്കൽ സമൂഹബലിക്കു നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിക്കും.വൈകിട്ട് അഞ്ചിനു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കു തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് മുഖ്യകാർമികനാകുംതുടർന്നു പരിശുദ്ധ  കുർബാനയുടെ പ്രദക്ഷിണം, ഉച്ചയ്ക്ക് 50,000 പേർക്കുള്ള സ്നേഹവിരുന്നും കുഞ്ഞുങ്ങൾക്കുള്ള ആദ്യ ചോറൂട്ടും ഉണ്ടായിരിക്കും.

vox_editor

Recent Posts

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

5 days ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

1 week ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago