
സ്വന്തം ലേഖകൻ
തച്ചൻകോട്: തച്ചൻകോട് വിശുദ്ധ യോവാക്കിം ദേവാലയത്തിലെ ഈ വർഷത്തെ ഇടവക തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ക്ളീറ്റസ് റ്റി. തിരുനാൾ പതാകയുയർത്തി ആരംഭം കുറിച്ച തിരുനാൾ 28 ഞായറാഴ്ച്ചയാണ് അവസാനിക്കുന്നത്. തിരുനാൾ ആരംഭ ദിവ്യബലിക്ക് ആര്യനാട് ഫെറോന വികാരി ഫാ.ജോസഫ് അഗസ്ത്യൻ മുഖ്യകാർമ്മികനായിരുന്നു, ഇടവക വികാരി ഫാ.ക്ളീറ്റസും, സഹവികാരി ഫാ.ഷിബിൻ വർഗ്ഗീസ് കപ്പൂച്ചിനും സഹകാർമ്മികരായി.
തിരുനാളിന്റെ ആദ്യദിനം സംഘടിപ്പിച്ച മതബോധന വാർഷികത്തോടനുബന്ധിച്ച് ഇടവകയിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കൂടാതെ, സിനിമ നിരൂപണത്തിന് പ്രത്യേക ജൂറിയുടെ അവാർഡിന് അർഹനായ ഫാ.സുനിൽ കപ്പൂച്ചിനെയും ആദരിച്ചു.
ഇടവക തിരുനാളിന്റെ ഭാഗമായിട്ട് 23 മുതൽ ജീവിത നവീകരണധ്യാനം ക്രമീകരിച്ചിട്ടുണ്ട്. മംഗലയ്ക്കൽ ഡിവൈൻ മേഴ്‌സി ധ്യാനകേന്ദ്രത്തിലെ ഫാ.മാനുവൽ കരിപ്പോട്ടും സംഘവുമാണ് ജീവിത നവീകരണധ്യാനം നയിക്കുന്നത്.
തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും നാലുമണിക്ക് ബൈബിൾ പാരായണം, ജപമാല, ലിറ്റനി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
27 ശനിയാഴ്ച ആഘോഷമായ സമൂഹബലിയ്ക്ക് ചാങ്ങ ഇടവകവികാരി ഫാ.അനീഷ് നേതൃത്വം നൽകും. തുടർന്ന് ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യ പ്രതിക്ഷണം.
തിരുനാളിന്റെ അവസാന ദിനമായ 28 ഞായറാഴ്ച തിരുനാൾ സമൂഹബലിയ്ക്ക് മുഖ്യകാർമ്മികൻ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസും, വചനപ്രഘോഷണം ഉണ്ടൻകോട് ഫെറോന വികാരി ഫാ.ക്രിസ്തുദാസ് എം.കെ.
തുടർന്ന്, തിരുനാൾ പതാകയിറക്കൽ, സ്നേഹവിരുന്നോടു കൂടി ഈ വർഷത്തെ ഇടവക തിരുനാളിന് സമാപനമാകും.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര് ചെയ്യുന്നതുപോലെ നിങ്ങള് ദുഃഖിക്കാതിരിക്കാന്, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള് ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല് ഡിസംബര് 2 വരെ തുര്ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്പ്പിക്കാനും സഭയില് ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്ഷികത്തില് ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.