
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ബലക്ഷയം കാരണം നെയ്യാറ്റിന്‍കര രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ അമലോത്ഭവ മാതാ ദേവാലയം പൊളിച്ച് തുടങ്ങി. പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ദേവാലയത്തിലെ ദിവ്യബലിയും ആരാധനകളും ഒരുമാസം മുൻപ് തന്നെ തൊട്ടടുത്ത കുരിശടിക്ക് സമീപത്തെ താല്‍ക്കാലിക ഷെഡിലേക്ക് മാറ്റിയിരുന്നു.
പളളിയുടെ നാല് തൂണുകളുള്‍പ്പെടെ മുക്കാല്‍ ശതമാനവും പൊളിച്ച് മാറ്റിക്കഴിഞ്ഞതായി ഇടവക വികാരി മോൺ.വി.പി ജോസ് അറിയിച്ചു. പളളി പൊളിക്കുമ്പോള്‍ പൊടിപടലങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉളളതിനാല്‍ ഇന്നലെ പുലര്‍ച്ചെ 2 മണിക്ക് മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. അതേ സമയം പഴയപളളി നിലനിര്‍ത്തികൊണ്ട് പുതിയപളളി സ്‌ഥാപിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികളെത്തിയിരുന്നു.
ദിവ്യബലിയും മറ്റ് പ്രാര്‍ഥനകളും താല്‍ക്കാലിക ഷെഡിലേക്ക് മാറ്റിയത് മുതല്‍ പ്രതിഷേധവുമായെത്തി ഇരുപതോളം വിശ്വാസികള്‍ ഇന്നലെ പളളി പൊളിക്കുന്നത് തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് പോലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. എന്നാല്‍ പളളിപൊളിച്ച് പുതിയ പളളി പണിയുന്നതിന് പളളി അധികാരികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ച രേഖകളുള്‍പ്പെടെ പോലീസ് ഉദ്യോഗസ്‌ഥരെ പളളികമ്മറ്റി അംഗങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തി. തുടർന്ന്, സംഘര്‍ഷാവസ്‌ഥ ഉണ്ടാകാതിരിക്കാന്‍ തല്‍ക്കാലത്തേക്ക് പളളിപൊളിക്കുന്നത് നര്‍ത്തിവക്കാന്‍ ഉദ്യോഗസ്‌ഥര്‍ പളളികമ്മറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
നാല് വര്‍ഷം മുമ്പാണ് ബിള്‍ഡിംഗ് കമ്മറ്റിയും പാരിഷ് കൗണ്‍സിലും സംയുക്‌തമായി പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആലോചനകള്‍ ആരംഭിച്ചത്. നെയ്യാറ്റിൻകര രൂപതയുടെ ആസ്‌ഥാന ദേവാലയമാണ് കത്തീഡ്രൽ ദേവാലയം. അതുകൊണ്ട് തന്നെ, രൂപതയുടെ പ്രധാന പ്രോഗ്രാമുകൾക്ക് വേദിയാകേണ്ട സ്ഥലവും ഈ ദേവാലയമാണ്. എന്നാൽ നിലവിലെ അസൗകര്യങ്ങളായ വാഹനപാർക്കിങ് അസൗകര്യം, കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളുവാനുള്ള ദേവാലയ പരിമിതി, അതിലുപരി, ദ്രവിച്ച് നിലം പതിക്കാറായ ചുമരുകളും മേൽക്കൂരയും പുതിയ ദേവാലയ നിർമ്മാണത്തിന് ഇടവകയേയും രൂപതയേയും നിർബന്ധിച്ച ഘടകങ്ങളാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.