അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ജൂഡീഷ്യല്‍ വികാരിയായ ഡോ.സെല്‍വരാജനെ രൂപതയുടെ പുതിയ മോണ്‍സിഞ്ഞോറായും, രൂപതയുടെ ശുശ്രൂഷാ കോഡിനേറ്ററായി മോണ്‍.വി.പി ജോസിനെയും നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നിയമിച്ചു. രൂപതയുടെ 9 ശുശ്രൂഷ സമിതികളുടെ കോ-ഓഡിനേറ്ററായിട്ടാണ് മോണ്‍. വി.പി ജോസ് നിയമിതനായത്.
മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തപെട്ട ഡോ.സെല്‍വരാജന്‍ നെയ്യാറ്റിന്‍കര റീജിയണല്‍ കോഡിനേറ്ററാവും. നിലവില്‍ വഹികുന്ന ജൂഡീഷ്യല്‍ വികാരി സ്ഥാനത്ത് ഡോ.സെല്‍വരാജന്‍ തുടരുകയും ചെയ്യും. വലിയവിള ഡി.എം സദനത്തില്‍ പരേതരായ ദാസന്‍ മുത്തമ്മ ദമ്പതികളുടെ 6 മക്കളില്‍ രണ്ടാമനാണ് ഡോ.സെല്‍വരാജന്‍. വലിയവിള ക്രിസ്തുരാജ ഇടവകാഗമായ ഡോ.സെല്‍വരാജന്‍ നിലവില്‍ ഓലത്താന്നി തിരുഹൃദയ ദേവാലയത്തിന്‍റെ വികാരിയാണ്. ഡോ.സെല്‍വരാജന്‍ 2000-ല്‍ ബെല്‍ജിയം ലൂവൈന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കാനോന്‍ നിയമത്തില്‍ ഡോക്റ്ററേറ്റ് നേടിയിരുന്നു. രൂപതാചാന്‍സിലര്‍, പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍, കോര്‍പ്പറേറ്റ് മാനേജര്‍ തുടങ്ങിയ നിലകളില്‍ ഡോ.സെല്‍വരാജന്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മോണ്‍.വി പി ജോസ് നിലവില്‍ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ വികാരിയാണ്. ഇരുവരെയും രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും വികാരി ജനറല്‍ മോണ്‍. ക്രിസ്തുദാസും അഭിനന്ദിച്ചു. വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍റെറില്‍ നടന്ന പ്രെസ്ബിത്തേരിയത്തിലാണ് ബിഷപ് പ്രഖ്യാപനം നടത്തിയത്.
രൂപതാ ചാന്‍സിലര്‍ ഡോ.ജോസ്റാഫേല്‍, നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. റൂഫസ് പയസലീന്‍, രൂപതാ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.ജോണി കെ. ലോറന്‍സ്, സാബു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.