സ്വന്തം ലേഖകൻ
എറണാകുളം: ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സഭാംഗം റവ.ഡോ.റോമിയ റോഡ്രിക്‌സ്ന് Young Principal of the Year Award. ലുതിയാന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൈറ്റ്സ് ക്രാഫ്റ്റ് പ്രോഡക്ഷൻസാണ് അവാർഡ് സമ്മാനിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സേവനങ്ങളും കോവിഡ് രോഗികൾക്കിടയിലെ നിസ്വാർത്ഥ സേവനവുമാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. കൊല്ലം രൂപതയിലെ ഇരവിപുരം ഇടവകാംഗമാണ്.
കൊച്ചി രൂപതയിൽ കുമ്പളങ്ങി ആസ്ഥാനമാക്കി കോട്ടപ്പുറം, കൊല്ലം, വരാപ്പുഴ, ജാൻസി തുടങ്ങിയ രൂപതകളിലാണ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സഭ സേവനം ചെയ്യുന്നത്. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നിന്നും MBBS, MD എന്നിവ കരസ്തമാക്കിയ ഡോ.റോമിയ ഇപ്പോൾ വരാപ്പുഴ അതിരൂപതയിലെ ലൂർദ് ഹോസിറ്റലിൽ കൺസൽട്ടന്റ് ഫിസിഷ്യനായി സേവനം അനുഷ്ഠിക്കുന്നു. കൂടാതെ, ലൂർദ് കോളേജ് ഓഫ് പരാമെഡിക്കൽ സയൻസിന്റെ പ്രിൻസിപ്പൽ കൂടിയാണ് ഡോ.റോമിയ റോഡ്രിക്‌സ്.
കൊല്ലം രൂപതയിലെ ഇരവിപുരം ഇടവകയിലെ റോബിൻ റോഡ്രിഗ്സ് – ത്രേസ്യ ദമ്പതികളാണ് മാതാപിതാക്കൾ.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്‍റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.