ഡീക്കൻ ജിനു റോസ്
മുംബൈ: ദിവ്യകാരുണ്യം സക്രാരിയിലേക്ക് മാറ്റുന്നതിനിടെ അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ച ഡീക്കന്‍ ജെറിൻ ജോയ്‌സൺ ചിറ്റിലപ്പിള്ളിക്കു കണ്ണീരോടെ വിട. അന്ധേരി ഈസ്റ്റിലെ സേക്രട്ട് ഹാർട്ട് ചർച്ചിൽ വച്ച് നടന്ന സംസ്കാര ദിവ്യബലിക്ക് കല്യാൺ രൂപതാ ബിഷപ്പ് മാർ തോമസ് ഇലവനാൽ നേതൃത്വം നൽകി. ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മൃതസംസ്കാര കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തു. കൂടാതെ, കാനഡയിലെ മിസിസാഗ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ അരിക്കാട്ട്, കല്യാൺ രൂപത വികാരി ജനറാള്‍ മോണ്‍. ഇമ്മാനുവേൽ കടംകാവിൽ തുടങ്ങിയവർ സംസ്കാര ശുശ്രൂഷകളിൽ സഹ കാർമ്മികരായി.
സാകിനാക്ക മേരിമാതാ പള്ളിയിൽ നടന്ന പൊതു ദർശനത്തിനും, അന്ധേരി സേക്രട്ട് ഹാർട്ട് ചർച്ചിലെ മൃതസംസ്കാര ശുശ്രൂഷകൾക്കും വൈദീയകരും, സന്യസ്തരും, വൈദീക വിദ്യാർത്ഥികളുമടക്കം നൂറുകണക്കിനാൾക്കാർ പങ്കെടുത്തു.
ഈ മാസം 20-ന് നെരൂൾ സെന്റ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടനെതന്നെ അടുത്തുള്ള ടെർണ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം പൂനയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു ജെറിൻ.
കല്യാണ്‍ രൂപതക്കു വേണ്ടി തിരുപട്ടം സ്വീകരിക്കാനിരിക്കവെയാണ് ഡീക്കന്‍ ജെറിന്റെ ആകസ്മിക വേർപാട്. പൂർണ്ണ ആരോഗ്യവാനാണെന്ന ഡോക്ടർമാരുടെ സാക്ഷ്യപ്പെടുത്തലിന് ശേഷമാണ് പൗരോഹിത്യം നൽകുവാനുള്ള തീരുമാനം ഉണ്ടാവുകയും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നത്.
ഡീക്കന്‍ ജെറിന്റെ വേർപാടിൽ നീറുന്ന ഓർമ്മകളോടെ പേപ്പൽ സെമിനാരിയിൽ നിന്ന്…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.