ചുളളിമാനൂർ: ഡീക്കൻ ജസ്റ്റിൻ ഫ്രാൻസിസ് വൈദിക പട്ടം സ്വീകരിച്ചു. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ തന്റെ കൈവയ്‌പ് വഴി ഇന്ന് (തിങ്കളാഴ്‌ച) ഡീക്കനെ ശുശ്രൂഷ പൂരോഹിത്യത്തിലേക്ക് സ്വാഗതം ചെയ്തു. പേരയം കുറവനാട് തടത്തരികത്ത്‌വീട്ടിൽ ഫ്രാൻസിസ്, പുഷ്‌പം ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകനാണ്.
സ്‌കൂൾ വിദ്യാഭ്യാസം പേരയം ഗവണ്‍മെന്റ് യു.പി. എസിലും നന്ദിയോട് എസ്. കെ.വി.എച്ച്.എസിലും.
ഫാ. ജോസഫ് അഗസ്റ്റിൻ, ഫാ. ജോൺ കെ.പി., ഫാ. എ.എസ്. പോൾ, ഫാ. ജോയ്‌സാബു, ഫാ. ജെറേം സത്യൻ, ഫാ. വിന്റോ തുടങ്ങിയവർ ഡീക്കനിലെ ദൈവവിളി പരിപോഷിപ്പിക്കുകയും വളർത്തികൊണ്ട് വരികയും ചെയ്തു. 06.06.2005-ൽ സെമിനാരി വിദ്യാഭ്യാസം ആരംഭിച്ച ഡീക്കൻ ഡിഗ്രി ഒന്നാം വർഷം വരെ പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ സെമിനാരിയിലും ഡിഗ്രി രണ്ടും മൂന്നും വർഷങ്ങളിലെ വിദ്യാഭ്യാസം മാറനല്ലൂർ സെയ്‌ന്റ് വിന്‍സെന്റ് സെമിനാരിയിലും പൂർത്തീകരിച്ചു. ഫിലോസഫി പഠനം പൂനെ പേപ്പൽ സെമിനാരിയിലും തിയോളജി മാംഗ്ലൂർ സെയ്‌ന്റ് ജോസഫ് സെമിനാരിയിലും പൂർത്തീകരിച്ചു.
അഭിവന്ദ്യ പിതാവിന്റെ സഹായിയായി റീജൻസി കാലയളവ് പൂർത്തീകരിച്ചു. ഡീക്കൻ പട്ടം സ്വികരിച്ച ശേഷം ആറയൂർ, പൊൻവിള, പേരന്നൂർ തുടങ്ങിയ ഇടവകകളിൽ ഫാ. റോബർട്ട് വിന്‍സെന്റ് , ഫാ. ബനഡിക്‌ട് തുടങ്ങിയവരുടെ സഹായിയായി തന്റെ സേവന കാലം വിജയകരമായി പൂർത്തീകരിച്ചു.
പേരയം സെന്റ് മേരീസ് ദേവാലയത്തിലായിരുന്നു തിരുപട്ടം സ്വികരണം. ഇടവക വികാരി ഫാ. ആന്റണി വിന്റോ പൂജാ വസ്ത്രം അണിയിച്ചു
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.