സ്വന്തം ലേഖകൻ
റോം: ജോസഫൈറ്റ്‌സ് ഓഫ് മുറിയാൾഡോ സന്യാസ സമൂഹത്തിന് നിത്യവ്രത വാഗ്ദാനത്തിലൂടെ പുതിയ രണ്ട് അംഗങ്ങളെക്കൂടി ലഭിച്ചിരിക്കുന്നു. വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് 19-ന് വൈകുന്നേരം 6 മണിക്ക് ഇറ്റലിയിൽ വിതേർബോയിലെ സാൻ പിയേത്രോ ഇടവക ദേവാലയത്തിൽ വച്ചു നടന്ന ദിവ്യബലി മധ്യേയാണ് ബ്രദർ അഖിൽ ബി.റ്റി, ബ്രദർ സ്റ്റീഫൻ എന്നിവർ തങ്ങളുടെ നിത്യവ്രത വാഗ്‌ദാനം നടത്തി സന്യാസ സമൂഹത്തിലെ അംഗങ്ങളായി മാറിയത്. സുപ്പീരിയർ ജനറൽ വെരി.റവ.ഫാ.തൂലിയോ ലോക്കതെല്ലിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു തിരുക്കർമ്മങ്ങൾ. സുപ്പീരിയർ നവസന്യസ്തരുടെ വ്രതങ്ങൾ സ്വീകരിക്കുകയും, ക്രൂശിത രൂപം അണിയിച്ചുകൊണ്ട് ക്രൈസ്തവ സന്യസ്ഥരുടെ കൂട്ടായ്മയിലേക്ക് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു.
ആഗോളസഭ വി.യൗസേപ്പ് പിതാവിന്റെ വർഷമായി ആഘോഷിക്കുന്ന ഈ വർഷത്തിൽ വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനത്തിൽ തന്നെ സഭക്ക് നവസന്യസ്തരെ ലഭിച്ചത് വലിയ അനുഗ്രഹമാണെന്നും, ശബ്ദ കോലാഹലങ്ങളുടെ ഈ ആധുനിക ലോകത്തിൽ യൗസേപ്പ് പിതാവിനെ പോലെ നിശബ്തയിൽ ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനും ദൈവഹിതത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുവാനും നവസന്യസ്തർക്ക് കഴിയട്ടെ എന്നും സുപ്പീരിയർ ജനറൽ ആശംസിച്ചു.
പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൽ അനുസരിച്ചു ലളിതമായിനടന്ന തിരുകർമ്മങ്ങൾക്ക് ജനറൽ കൗൺസിലർ വെരി.റവ.ഫാ.നദീർ പൊലെട്ടോ, ജനറൽ കൗൺസിലർ വെരി.റവ.ഫാ.മിശിഹാ ദാസ് തുടങ്ങി ഏതാനും വൈദീകർ സഹകാർമ്മികരായി.
നിത്യവ്രത വാഗ്ദാനം നടത്തിയ ബ്രദർ അഖിൽ ബീ.റ്റി. നെയ്യാറ്റിൻകര രൂപതയിലെ തേവൻപാറ ഫാത്തിമാ മാതാ ഇടവകയിലെ ഭവ്യൻ-തുളസി ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനും, ബാലരാമപുരം ഫെറോനാ വികാരി വെരി.റവ.ഫാ.ഷൈജു ദാസ് IVDei യുടെ സഹോദര പുത്രനുമാണ്.
നിർധനരായ യുവാക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിന് വേണ്ടി 1873 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പ് പിതാവിനെ പ്രത്യേക മധ്യസ്ഥനായി തിരഞ്ഞെടുത്തുകൊണ്ട് വി.ലിയോനാർദോ മുരിയാൽഡോ സ്ഥാപിച്ച സന്യാസ സമൂഹമാണ് ജോസഫൈറ്റ്‌സ് ഓഫ് മുരിയാൾഡോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർധനരായ യുവജനങ്ങളെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ട് വരുവാൻ പരിശ്രമിക്കുന്ന മുരിയാൾഡോ സന്യാസ സമൂഹത്തിന് ഇന്ത്യയിൽ കൊച്ചി, വരാപ്പുഴ, നെയ്യാറ്റിൻകര, പുനലൂർ, ബീഹാർ എന്നീ രൂപതകളിൽ സന്യസ്ത ഭവനങ്ങൾ ഉണ്ട്. ഇന്ത്യൻ ഡലഗേഷനിൽ നിന്നുള്ള 32 വൈദീകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നുമുണ്ട്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.