സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജെലന്ധർ ബിഷപ്പിനെ സംബന്ധിച്ച വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കുകയാണ് ആർച്ച്ബിഷപ്പ് സൂസപാക്യം. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയായിരുന്നു ബിഷപ്പ്.
ജെലന്ധർ ബിഷപ്പിനെ സംബന്ധിച്ച വിഷയവും, അഞ്ചു വൈദികരെ സംബന്ധിച്ച വിഷയവും സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയിരിക്കുകയാണ്. സഭയ്ക്കുള്ളിൽ സംഭവിച്ചിരിക്കുന്ന വീഴ്ചയാണ് ഇത് എന്നതിൽ സംശയമില്ല. ഇവയെ ന്യായികരിക്കുവാൻ ഒരാൾക്കും സാധിക്കില്ല. എന്നാൽ, സഭാ വിശ്വാസികളെക്കാളധികം ഈ അവസരം മുതലെടുത്തിരിക്കുന്നത് ക്രൈസ്തവ വിരുദ്ധരാണ് എന്നതും സംശയമില്ലാത്ത കാര്യമാണ്. സഭയിൽ നന്മയുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന വലിയൊരു കൂട്ടം വിശ്വാസികളും, സഭയെ തകർക്കാൻ ശ്രമിക്കുന്ന തല്പരകക്ഷികളുടെ വലയിൽ വീണുപോകുന്നു എന്നത് സോഷ്യൽ മീഡിയയിൽ വ്യക്തവുമാണ്.
വിശ്വാസികളോട് ജെലന്ധർ ബിഷപ്പിനെ സംബന്ധിച്ച വിഷയത്തെപ്പറ്റി സഭയുടെ വ്യക്തവും കൃത്യവുമായ നിലപാട് ആർച്ച്ബിഷപ്പ് സൂസപാക്യം നൽകുന്നുണ്ട്. പിതാവിന്റെ വാക്കുകൾ ഇങ്ങനെ: “ജലന്തർ ബിഷപ്പും കന്യാസ്ത്രീയുമായുള്ള സംഘർഷമാണത് – ആരോ ഒരാൾ കള്ളം പറയുകയാണ്. അത് യാഥാർത്ഥ്യമാണ്. ഒരു സംശയവുമില്ല. സഭയ്ക്കുള്ളിൽ തെറ്റുകളുണ്ട് എന്നുള്ളതിന് തെളിവാണിത്. അത് സഭയ്ക്ക് വലിയ നാടക്കേടും ഉണ്ടാക്കുന്നുണ്ട്. ഒരു കുടുംബം ആയതിനാൽ അതിന്റെ നാണക്കേട് ഞങ്ങളും സഹിക്കുന്നുണ്ട്”.
ദയവായി, വ്യക്തത ആത്മാർമായി ആഗ്രഹിക്കുന്നവർ, സഭയുടെ വളർച്ച ലക്ഷ്യമാക്കുന്നവർ ആർച്ച്ബിഷപ്പ് സൂസപാക്യത്തിന്റെ വാക്കുകൾ വീഡിയോയിൽ കേൾക്കുക. ഇതാണ് കത്തോലിക്കാ സഭയുടെ നിലപാട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.