ഷിബു തോമസ്
കട്ടയ്ക്കോട്: കട്ടയ്ക്കോട് ഫെറോന ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ മാസത്തെ ജീസ്സസ് ഫ്രണ്ട്സ് സെമിനാർ 13-ന് കൊല്ലോട് വച്ച് നടന്നു. രാവിലെ 10 മണിക്ക് കൊല്ലോട് ഇടവക വികാരി ഫാ. അജി അലോഷ്യസ് സെമിനാർ ഉദ്ഘാടനം ചെയ്തു.
തുടർന്ന്, ശ്രീ. അനീഷ് കണ്ണറവിള, കുമാരി രേഷ്മ മുള്ളുവിള എന്നിവർ യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി ക്ലാസുകൾ കൈകാര്യം ചെയ്തു. “ജീവിതം വിജയത്തിന്റെ പാതയിൽ” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ്സുകൾ ക്രമീകരിച്ചത്.
വിവിധ ഇടവകളിൽ നിന്നുമായി 117 കുട്ടികൾ സെമിനാറിൽ പങ്കെടുത്തു. സെമിനാറിന് എല്ലാവിധ സഹായ സഹകരണങ്ങളും നല്കിയ ഇടവക വികാരി ഫാ.അജി അലോഷ്യസ്, എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.രാജേഷ് കുറിച്ചിയിൽ, ശ്രീമതി ലിനു, സിസ്റ്റർ ജിസി, കുമാരി നീതു കൊല്ലോട്, ശ്രീ.അലക്സ് എന്നിവർക്കും കൊല്ലോട് ഇടവക സമൂഹത്തിനും സെമിനാറിന്റെ സമാപനത്തിൽ ആനിമേറ്റർ ഷിബു തോമസ് നന്ദി അറിയിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.