Categories: Diocese

ജീവിതത്തിലെ കുന്നുകള്‍ ഇടിച്ച്‌ നിരത്തപ്പെട്ടാലെ ഉണ്ണിയേശു നമ്മുടെ ജീവിതങ്ങളില്‍ പ്രകാശിക്കു; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സുമുവല്‍

ജീവിതത്തിലെ കുന്നുകള്‍ ഇടിച്ച്‌ നിരത്തപ്പെട്ടാലെ ഉണ്ണിയേശു നമ്മുടെ ജീവിതങ്ങളില്‍ പ്രകാശിക്കു; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സുമുവല്‍

നെയ്യാറ്റിന്‍കര ; നമ്മുടെ ജീവിതത്തിലെ കുന്നുകളെ ഇടിച്ച്‌ നിരപ്പാക്കി ജീവിതത്തിലെ കുഴികള്‍ നികത്തി സമതല പ്രദേശം ഉണ്ടാക്കണം. ജീവിതത്തിലെ കുന്നുകളാണ്‌ അഹങ്കാരവും സ്വാര്‍ഥതയും തന്നിഷ്‌ടവും ഭിന്ന പ്രവര്‍ത്തികളുമെല്ലാം ജീവിതത്തിലെ കുഴികളാണ്‌ ദുഖങ്ങളും പാപങ്ങളും വേദനകളും ഇവയെല്ലാം ഈ ക്രിസ്‌മസ്‌ കാലയളവില്‍ പരിഹരിക്കപ്പെടണം .

ക്രിസ്‌മസ്‌ നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങളുടെ പുതിയ യുഗമുണ്ടാക്കണം . കാരുണ്യത്തിന്റെയും അനുകമ്പയുടെയും പുതുയുഗത്തിലേക്ക്‌ നമുക്ക്‌ ഉണ്ണിയേശുവിനൊപ്പം പിച്ചവക്കാന്‍ കഴിയണം . ക്രിസ്‌മസ്‌ പാതിരാ ദിവ്യബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അഭിവന്ദ്യ പിതാവ്‌ രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസ്‌ , മോണ്‍. വി.പി ജോസ്‌ തുടങ്ങിയവര്‍ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന പാതിരാ കുര്‍ബാനക്ക്‌ സഹകാര്‍മ്മികരായി

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

7 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago