അനിൽ ജോസഫ്
കോഴിക്കോട്: സര്ക്കാരുകളുടെ അവഗണന മറികടന്ന് ജീവിക്കണമെങ്കില് കര്ഷകര് സംഘടിക്കണമെന്ന് കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വര്ഗ്ഗീസ് ചക്കാലക്കല്. സര്വ്വലോക ‘തൊഴിലാളികളെ’ എന്ന പഴയ മുദ്രാവാക്യം മാറ്റി യെഴുതാന് കാലമായെന്നും ബിഷപ്പ് പറഞ്ഞു. കര്ഷകര് നേരിടുന്ന പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി കോഴിക്കോട് കളക്ട്രേറ്റ് പടിക്കല് സംയുക്ത കര്ഷക സംഘടനകളുടെ നേതൃത്വത്തില് നടന്ന അവകാശ സംരക്ഷണ റാലിയും കര്ഷക മഹാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
കര്ഷകരുടെ പ്രശ്നങ്ങള് സുതാര്യതയോടെ പാര്ലമെന്റിലും നിയമ സഭയിലും എത്തണം. ഇടക്കാലത്ത് വടക്കേ ഇന്ത്യയില് നടന്ന കര്ഷക പ്രക്ഷോഭങ്ങള് വിജയമായത് കാണണം. കര്ഷകരുടെ പ്രശ്നങ്ങള് മനസിലാക്കാന് സര്ക്കാര് സംവിധാനത്തിനും കഴിയണമെന്ന് ബിഷപ്പ് പറഞ്ഞു. താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചാനാനിയില് മുഖ്യ പ്രഭാഷണം നടത്തി.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.