സ്വന്തം ലേഖകൻ
എറണാകുളം: കേരള ലത്തീൻ കത്തോലിക്കാസഭയുടെ മുഖപത്രമായ “ജീവനാദം” 2019 -ലെ കലണ്ടർ പുറത്തിറക്കി. വളരെ വ്യത്യസ്തതയോടും പ്രത്യേകതകളോടും കൂടിയാണ് ഈ വർഷത്തെ കലണ്ടർ ജീവനാദം പുറത്തിറക്കിയിരിക്കുന്നത്.
വൈസ് ചെയർമാൻ ബിഷപ്പ് ജോസഫ് കരിയിൽ ജീവനാദം കലണ്ടർ 2019-ന്റെ ആദ്യപ്രതി ചെയർമാൻ ആർച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന് നൽകി പ്രകാശനം ചെയ്തു. ഫാ. മിൽട്ടൺ കളപ്പുരക്കൽ, ഫാ. വിപിൻ മാളിയേക്കൽ, ഫാ. തോമസ് തറയിൽ, കെ.ആർ.എൽ.സി.സി. വക്താവ് ഷാജി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
ജീവനാദം കലണ്ടർ 12 രൂപതകളിലെയും എല്ലാകുടുംബങ്ങളും വാങ്ങണമെന്നും, ഒരു ജീവനാദം കലണ്ടർ സ്വന്തമാക്കി അത് ഭവനങ്ങളിൽ സൂക്ഷിക്കുന്നത് കേരള ലത്തീൻ കത്തോലിക്കാസഭയോടുള്ള നമ്മുടെ സ്നേഹത്തിന്റെ ഒരടയാളമായിരിക്കുമെന്നും നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ജി.ക്രിസ്തുദാസ് പറഞ്ഞു. രൂപതയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പത്രമായ “കാത്തലിക് വോക്‌സി”നോട് കേരള ലത്തീൻ കത്തോലിക്കാസഭയുടെ മുഖപത്രമായ ജീവനാദത്തെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതുപോലെ തന്നെ, കേരള ലത്തീൻ കത്തോലിക്കാസഭയുടെ മുഖപത്രമായ “ജീവനാദം” എല്ലാ ഭവനങ്ങളിലും വരുത്തുന്നതിന് എല്ലാ ഇടവക വികാരിമാരും താല്പര്യമെടുക്കുകയും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് വികാരി ജനറൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിലെയും പ്രധാന വസ്തുതകൾ ഈ കലണ്ടറിലൂടെ ലഭ്യമാണ്. അതുപോലെതെന്നെ, കേരളത്തിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളും അവയുടെ തീർത്ഥാടന സമയവും വ്യക്തമായി ക്രമീകരിച്ചിട്ടുണ്ട്. അനുദിന ദിവ്യബലിയ്ക്കുള്ള വായനകളെയും, അനുദിന വിശുദ്ധരെയും പ്രതിപാദിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.