സ്വന്തം ലേഖകൻ
കൊല്ലം: ജാതിമത ഭേദമന്യേ സഹോദരങ്ങളെപ്പോലെ ജീവിക്കുവാനുള്ള അവസ്ഥ സംജാതമാകണമെന്ന് കെ.സി.ബി.സി ഫാമിലി കമ്മീഷൻ ഡയറക്ടർ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി. ജീവനെ അതിന്റെ എല്ലാ മേഖലകളിലും സംരക്ഷിക്കുക എന്നുള്ളത് പ്രോലൈഫ് ദൗത്യമാണ്. എല്ലാ മനുഷ്യനും ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണം. കെ.സി.ബി.സി. പ്രോലൈഫ് സമിതി തിരുവനന്തപുരം മേഖലാ കൺവൻഷൻ കൊല്ലം രൂപതാ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
പ്രകൃതി സംരക്ഷണവും മനുഷ്യാവകാശ സംരക്ഷണവും പ്രോലൈഫിന്റെ പ്രവർത്തന മേഖലയിലുൾപ്പെടുന്നുവെന്നും, അതറിഞ്ഞു പ്രവർത്തിക്കുവാൻ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി. പ്രോലൈഫ് തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ആന്റണി പത്രോസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന്, ആനിമേറ്റർ ജോർജ് എഫ്.സേവ്യർ വലിയവീട്, കെ.ആർ.എൽ.സി.സി. ഫാമിലി കമ്മീഷൻ സെക്രട്ടറിയും തിരുവനന്തപുരം ലത്തീൻ അതിരൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡിറക്ടറുമായ ഫാ.എ.ആർ.ജോൺ, കെ.സി.ബി.സി. പ്രോലൈഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മച്ചൻ ചക്കുപുരക്കൽ, മേഖല സെക്രട്ടറി വൈ.സാമുവേൽ വടക്കേക്കുറ്റി, ട്രഷറർ ഇഗ്‌നേഷ്യസ് വിക്ടർ, നെയ്യാറ്റിൻ കര രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ.ജോസഫ് രാജേഷ്, തിരുവനതപുരം മലങ്കര അതിരൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ ഡൊമിനിക് സാവിയോ, കൊല്ലം രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ.ജോൺ ബ്രിട്ടോ, മാവേലിക്കര മലങ്കര രൂപത ഡയറക്ടർ ഫാ.ജോസഫ് ജോർജ് സദനം എന്നിവർ സംസാരിച്ചു.
പാറശ്ശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം ലത്തീൻ, മലങ്കര അതിരൂപതകൾ, കൊല്ലം രൂപത, പുനലൂർ രൂപത, മാവേലിക്കര രൂപത എന്നിവടങ്ങളിൽ നിന്നുള്ള സിസ്റ്റേഴ്സ് അല്മായ പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുത്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.