അനിൽ ജോസഫ്
നെടുമങ്ങാട്: നെയ്യാറ്റിന്കര രൂപത ജപമാല മാസാചരണത്തിന്റെ ഭാഗമായി താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില് ഒരുക്കിയിരിക്കുന്ന മരിയന് എക്സിബിഷന് വ്യത്യസ്തമാവുന്നു. പളളിപരിസരത്തും പാരിഷ്ഹാളിലുമായി ഒരുക്കിയിരിക്കുന്ന പ്രദര്ശനത്തില് മറിയത്തിന്റെ രണ്ടായിരത്തിലേറെ വ്യത്യസ്തങ്ങളായ ചിത്രങ്ങള് ഉണ്ട്.
വിവിധ രാജ്യങ്ങളില് വ്യത്യസ്തമായ സംസ്കാരങ്ങളിലും വേഷവിധാനങ്ങളിലുമുളള മാതാവിന്റെ ചിത്രങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില് ഉണ്ടായിട്ടുളള മറിയത്തിന്റെ വിവിധ ദര്ശനങ്ങളും ചിത്രങ്ങളായി പ്രദര്ശനത്തിലുണ്ട്. മൈക്കിള് ആന്ഞ്ചലോ, റാഫേല്, ലിയനാഡോ ഡാവിന്ഞ്ചി തുടങ്ങി പ്രസിദ്ധ ചിത്രകാരന്മാരുടെ ഭാവനയിലെ മറിയത്തിന്റെ ചിത്രങ്ങളും പ്രദര്ശനത്തില് ഇടം പിടിക്കുന്നു.
വിവിധ രാജ്യങ്ങളില് നിന്നുളള ജപമാലകള് കാശുരൂപങ്ങള് എന്നിവയും പ്രദര്ശനത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. നാളെ വൈകിട്ട് 5 വരെ പ്രദര്ശനം ഉണ്ടാവുമെന്ന് സംഘാടകര് അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.