Categories: Kerala

റഷ്യയെയും ഉക്രെയ്നെയും ഫ്രാന്‍സിസ് പാപ്പ പരിശുദ്ധ മാതാവിന് പ്രതിഷ്ഠിക്കുന്നു

അനില്‍ജോസഫ്

വത്തിക്കാന്‍ സിറ്റി : റഷ്യയെയും ഉക്രെയ്നെയും ഫ്രാന്‍സിസ് പാപ്പ പരിശുദ്ധ മറിയത്തിന്‍റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. മാര്‍ച്ച് 25-ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന പെനന്‍സ് ആഘോഷവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യയുയും യുക്രെയ്നെയും പരിശുദ്ധ മാതാവിന്‍റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും.

വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന തപസ്സിന്‍റെ ആഘോഷ വേളയിലാണ് ഫ്രാന്‍സിസ് പാപ്പ റഷ്യയെയും ഉക്രെയ്നെയും മറിയത്തിന്‍റെ വിമല ഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്നത്.

വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തയോ ബ്രൂണി യാണ് ഇക്കാര്യം അറിയിച്ചത്. പാപ്പക്കൊപ്പം വത്തിക്കാന്‍ പ്രതിനിധിയായി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി ഫാത്തിമയില്‍ ഉക്രെയ്നെയും റഷ്യയെയും സമര്‍പ്പിച്ച് പ്രാര്‍ഥിക്കും.

ഫാത്തിമയിലുണ്ടായ മാതാവിന്‍റെ ദര്‍ശനത്തിനു ശേഷം മറിയത്തിന്‍റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചതിന്‍റെ വിവിധ സമയങ്ങളും പ്രസ്താവനയില്‍ ഉണ്ട്.
1917 ജൂലൈ 13 ന് ഫാത്തിമയില്‍ ദര്‍ശനത്തില്‍ മാതാവ് റഷ്യയെ തന്‍റെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിച്ചിരുന്നു.

1952 ജൂലൈ 7-ന് റഷ്യയിലെ ജനങ്ങളെ മേരിയുടെ ഇമ്മാക്കുലേറ്റ് ഹാര്‍ട്ടിന് സമര്‍പ്പിച്ചു.

1964 നവംബര്‍ 21-ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ റഷ്യയെ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരിക്ക് സമര്‍പ്പണം പുതുക്കി.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1981 ജൂണ്‍ 7-ന് പെന്തക്കോസ്താ ആഘോഷ ദിനത്തില്‍ സെന്‍റ് മേരി മേജറിന്‍റെ ബസിലിക്കയില്‍ ആഘോഷിക്കാന്‍ ‘ആക്റ്റ് ഓഫ് എന്‍ട്രസ്റ്റ്മെന്‍റ്’ എന്ന പേരില്‍ ഒരു പ്രാര്‍ത്ഥന നടത്തിയിരുന്നു.

 

 

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago