ജോസ് മാർട്ടിൻ
എറണാകുളം: എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്ത് കടലാക്രമണം രൂക്ഷമായ അവസരത്തിൽ, ജില്ലയിലെ തീരദേശത്തിന്റെ അവസ്ഥകൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി കെ.സി.വൈ.എം. പ്രസിഡന്റുമാർ സംയുക്തമായി എം.പി. ഹൈബി ഈഡനെ സന്ദർശിച്ച് നിവേദനം നൽകി. ആലപ്പുഴ, കൊച്ചി, വരാപ്പുഴ, കോട്ടപ്പുറം കെ.സി.വൈ.എം. പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനവും, ചർച്ചയും, നിവേദനം സമർപ്പണവും.
കടലാക്രമണ മേഖലകളിൽ സ്വീകരിക്കേണ്ട സത്വര നടപടികളെക്കുറിച്ചും, പരിഹാര മാർഗങ്ങളെക്കുറിച്ചും സംഘം ചർച്ച ചെയ്തു. ജിയോ ട്യൂബും പരാജയപ്പെട്ട സാഹചര്യത്തിൽ, കാലഹരണപ്പെട്ട ഐ.ഐ.ടി. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആണ് ഇപ്പോളും പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന് പകരം ഈ മേഖലയിൽ പ്രഗല്ഭരായ സമിതിയെ നിയോഗിച്ച് പുതിയ ശാസ്ത്രീയ പഠനം നടത്തി, ശാശ്വതമായ പരിഹാര മാർഗ്ഗം കണ്ടെത്തി നടപ്പിലാക്കണമെന്നും സംയുക്തമായി നൽകിയ നിവേദനത്തിൽ എം.പി. യോട് ആവശ്യപ്പെട്ടു.
ആലപ്പുഴ രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ, കൊച്ചി രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കൽ, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ആന്റണി ജൂഡി, ജനറൽ സെക്രട്ടറി ദീപക്, കൊച്ചി രൂപത വൈസ്.പ്രസിഡന്റ് ജോസ് പള്ളിപ്പാടാൻ, ആലപ്പുഴ രൂപത എക്സിക്യൂട്ടീവ് ടോം ചെറിയാൻ എന്നിവരാണ് എം.പി. ശ്രീ.ഹൈബി ഈഡനെ കണ്ട് ചർച്ചനടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.