
അനിൽ ജോസഫ്
കൊല്ലം: ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നവരുടെ ലക്ഷ്യം വ്യവസ്ഥാപിത ചട്ടക്കൂട്ടില്‍ പ്രവര്ത്തിലക്കുന്ന സഭയെ തകര്‍ക്കുകയെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ഡോ.ജോസഫ് കരിയില്‍. സഭയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വക്കുകയാണ് ഇവരുടെ ലക്ഷ്യം. ചര്ച്ചാക്ടിന് പിന്നില്‍ ഒരു വലിയ വിഭാഗം സഭാവിരുദ്ധരാണ് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നടന്ന കെആര്‍എല്‍സിസി സംഘടിപ്പിച്ച സമുദായ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവകാശങ്ങള്‍ പകല്‍ കൊളളക്കാരെപ്പോലെയാണ് സര്‍ക്കാര്‍ ലത്തീന്‍ കത്തോലിക്കനില്‍ നിന്ന് എടുത്ത് കളയുന്നത് അതിനുദാഹരണമാണ് പാര്‍ലിമെന്റിലും നിയമസഭകളിലും ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം എടുത്ത് കളയാനുളള നീക്കം. മറ്റാരുടെയും അവകാശങ്ങള്‍ അപഹരിക്കാനല്ല. സ്വന്തം നിലനില്‍പ്പിന് വേണ്ടിയാണ് സമുദായം പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊല്ലം ബിഷപ് ഡോ.ആന്റണി മുല്ലശ്ശേരി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഡോ.വിന്‍സെന്റ് സാമുവല്‍, സെക്രട്ടറി ജനറല്‍ ഡോ.സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, എം വിന്‍സെന്റ് എംഎല്‍എ, കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്റ് ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്, ഡോ.ക്രിസ്റ്റിഫെര്‍ണാണ്ടസ് ഐഎഎസ്, കൊല്ലം ഡെപ്പ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.