
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ നൽകിയ നിർദേശങ്ങൾ പാലിച്ചുകൊണ്ട്, അഭിവന്ദ്യ വൈദികരുടെയും ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സിന്റെയും നേതൃത്വത്തിൽ മാരാരിക്കുളം ദേവാലയ സിമിത്തേരിയിൽ ദഹിപ്പിച്ചുകൊണ്ട് ചരിത്ര താളുകളിൽ ഇടം നേടിയിരിക്കുകയാണ് ആലപ്പുഴ രൂപത.
കോവിഡ് -19 പ്രോട്ടോകോൾ പ്രകാരം സിമിത്തേരികളിൽ നടക്കുന്ന മൈതസംസ്ക്കാരം 10 അടി താഴ്ച്ചയിൽ കുഴി എടുത്തേ നടത്താവൂ. ആരോഗ്യവകുപ്പിന്റെ ഈ കർശന നിർദേശം ഭൂമിശാസ്ത്ര പരമായി വളരെ താഴ്ന്ന പ്രദേശങ്ങളായ ആലപ്പുഴ രൂപതയുടെ പള്ളികളിൽ പാലിക്കപ്പെടാൻ സാധിക്കാത്ത സാഹചര്യമാണ്, കാരണം10 അടി താഴ്ച്ചയിൽ കുഴി എടുത്താൽ വെള്ളമായിരിക്കും ഫലം. ഇത്തരത്തിലുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ, ആഗോള കത്തോലിക്കാ സഭയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ശവസംസ്കാര പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ദഹിപ്പിക്കാൻ രൂപതാ അദ്ധ്യക്ഷൻ അനുവാദം നൽകുകയായിരുന്നു.
കൂടുതൽ അറിയാൻ: കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾക്ക് മാതൃകാ തീരുമാനവുമായി ആലപ്പുഴ രൂപതാ മെത്രാന്റെ സർക്കുലർ
ആലപ്പുഴ രൂപതാ അദ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവ് സർക്കുലർ വഴി ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടായിരുന്നു. ജില്ലാകലക്ടറും ആരോഗ്യപ്രവർത്തകരും നൽകിയ നിർദ്ദേശങ്ങളനുസരിച്ചും, കത്തോലിക്കാ സഭയുടെ കാനോൻ നിയമം 1176 § 3 അനുശാസിക്കുന്നതനുസരിച്ച് റോമിലെ വിശ്വാസ തിരുസംഘം 2016 ഓഗസ്റ്റ് 15-ന് പുറപ്പെടുവിച്ച മൃതദേഹം ദഹിപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ അനുസരിച്ചുമാണ് കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾ നടത്താൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ നിർദേശിച്ചിരിക്കുന്നത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.