
സ്വന്തം ലേഖകൻ
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയുടെ തീർത്ഥാടന ദേവാലയമായ കമുകിൻകോട് അന്തോണീസ് ദേവാലയത്തിൽ ഗ്രീൻ കൊച്ചുപളളി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പതിനായിരം വൃക്ഷതൈകൾ ഇടവകയിലെ 750 കുടുബങ്ങളിലും ചൊവ്വാഴ്‌ചകളിൽ കൊച്ചുപളളിയിലെത്തുന്ന തീർത്ഥാടകരിലും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇടവക വികാരി ഫാ. ജോയിമത്യാസ് പറഞ്ഞു.
കൂടാതെ കൊച്ചുപളളി തീർത്ഥാടന കേന്ദ്രവും പരിസരവും പ്ലാസ്റ്റിക് നിർമ്മാർജ്ജന ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. എല്ലാ ചൊവ്വാഴ്‌ചകളിലും കൊച്ചുപളളിയിൽ 25 ‘ഗ്രീൻ പ്രോട്ടോക്കോൾ വോളന്റിയേഴ്‌സ്’ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പദ്ധതിയുടെ ഭാഗമായുളള വൃക്ഷതൈകളുടെ വിതരണം അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ടി. ബീന തീർത്ഥാടകർക്ക് നൽകികൊണ്ട് ഉദ്‌ഘാടനം ചെയ്യ്‌തു. ഇടവക വികാരി ഫാ. ജോയി മത്യാസ് അധ്യക്ഷത വഹിച്ചു. കൗൺസിൽ സെക്രട്ടറി ആനന്ദകുട്ടൻ, എൽ.സി.വൈ.എം. പ്രസിഡന്റ് ഇഗ്‌നേഷ്യസ്, വൈസ് പ്രസിഡന്റ് കരുണാകരൻ, കോ- ഓർഡിനേറ്റർ ജോൺ, അകൗണ്ടന്റ് ഭദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.