മോസ്ക്കോ: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു എന്നുപറഞ്ഞുകൊണ്ട് റഷ്യയുടെ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ക്രൈസ്തവ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു. റഷ്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ 1030-മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടെ അടിസ്ഥാനം, ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ച ക്രൈസ്തവ വിശ്വാസമാണെന്നതിൽ സംശയമില്ലെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ പുരോഗതിയുടേയും, വികസിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ ഉന്നതിയുടേയും പിന്നിൽ ക്രൈസ്തവ വിശ്വാസമായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘റഷ്യയുടെ മാമ്മോദീസ’ എന്ന സംഭവമാണ് എല്ലാത്തിനും തുടക്കം. 988-ല്‍ മഹാനായ വ്ലാഡിമിര്‍ രാജാവ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് മാമ്മോദീസ സ്വീകരിച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ കുടുംബത്തെയും മാമ്മോദീസ സ്വീകരിക്കുവാൻ പ്രേരിപ്പിച്ചു. തുടർന്ന്, വിജാതീയ നഗരമായിരുന്ന ‘കിവാന്‍ റൂസ്’ എന്നറിയപ്പെട്ടിരുന്ന കീവിനെ ക്രൈസ്തവ വിശ്വാസവുമായി പരിചയപ്പെടുത്തി. ഈ സംഭവമാണ് ‘റഷ്യയുടെ മാമ്മോദീസ’ എറിയപ്പെടുന്നത്.
ക്രെംലിന്‍ കൊട്ടാരത്തിനു പുറത്ത് ‘വ്ലാഡിമിര്‍ രാജാവി’ന്റെ പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു ശനിയാഴ്ച വാര്‍ഷികാഘോഷം നടത്തിയത്. ധാരാളം പുരോഹിതരും വിശ്വാസികളുമുള്‍പ്പെടെ ആയിരകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
കമ്മ്യൂണിസത്തിന്റെ പതനം, വീണ്ടും റഷ്യയിൽ ക്രൈസ്തവ വിശ്വാസം ഉയര്‍ത്തെഴുന്നേൽക്കുന്നതിന് കാരണമായിട്ടുണ്ട്. ഓര്‍ത്തഡോക്സ് വിശ്വാസിയായ പുടിന്‍ എല്ലാ ക്രിസ്തീയ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് പരിഭാഗവും. സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവൻ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്ന് പുടിന്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്‌ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.