
അനിൽ ജോസഫ്
വിതുര: ബോണക്കാട് കുരിശുമലയിലെ കുരിശ് തകര്ക്കപ്പെട്ടത് വേദനാ ജനകമാണെന്ന് പൂഞ്ഞാര് എം.എല്.എ. പി.സി.ജോര്ജ്ജ്. കുരിശ് ക്രൈസ്തവ വിശ്വാസത്തിന്റെ പൈതൃകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ബോണക്കാട് തീര്ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സഭൈക്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി.ജോര്ജ്ജ്.
മലമുകളിലെ കുരിശ് വിശ്വാസ സാക്ഷ്യത്തിന്റെ അടയാളമാണ്, പല ദേവാലയങ്ങളും മലമുകളിലെ കുരിശിന്റെ ചൈതന്യത്തിലാണ് നിലകൊളളുന്നതെന്നും ജോര്ജ്ജ് പറഞ്ഞു. ബോണക്കാട്ടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്കര റീജിയന് കോ-ഓർഡിനേറ്റര് മോണ്.സെല്വരാജന് അദ്ധ്യക്ഷത വഹിച്ച പരിപാടിയില് പാസ്റ്ററല് കൗണ്സില് വൈസ് പ്രസിഡന്റ് അഗസ്റ്റിന് വര്ഗ്ഗീസ്, കുണ്ടളാംകുഴി സി.എസ്.ഐ. വൈദികന് ഫാ.ബെനറ്റ് സാംസണ്, റവ.സാം ബി.എം., ബൈജു തെന്നൂർ തുടങ്ങിയവര് പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.