Categories: Daily Reflection

പിതാവിന്റെ രാജ്യത്തിൽ സൂര്യനെപോലെ പ്രശോ ഭിക്കാനുള്ള വിളി

പിതാവിന്റെ രാജ്യത്തിൽ സൂര്യനെപോലെ പ്രശോ ഭിക്കാനുള്ള വിളി

ജെറ.- 14:17-22
മത്താ.- 13:36-43

“നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും.”

പിതാവിന്റെ രാജ്യത്തിൽ സൂര്യനെ പോലെ പ്രശോഭിക്കാനും സാധിക്കുകയെന്നതു നീതിമാൻമാർക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം ആണ്. തിന്മകൾ ചെയ്തും, നീതിരഹിതമായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ അഗ്നിക്കിരയാക്കും. നീതിമാന്മാരെ സൂര്യപ്രഭപോലെ ഉയർത്തും.

സ്നേഹമുള്ളവരെ, നീതിയോടെ ജീവിക്കുന്നവർക്കും, തിന്മയിൽ ജീവിക്കുന്നവർക്കുമുള്ള പ്രതിഫലം എന്തെന്ന് ക്രിസ്തുനാഥൻ അറിയിക്കുകയാണ്. ഭൂമിയിൽ പ്രകാശപൂരിതമായ ജീവിതം നയിക്കുന്നവർക്ക്‌ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപോലെ പ്രശോ ഭിക്കാൻ അവസരമുണ്ടാകും. ഭൂമിയിൽ തിന്മനിറഞ്ഞ, അന്ധകാരം നിറഞ്ഞ ജീവിതം നയിക്കുന്നവന് അഗ്നിക്കിരയാകേണ്ടിവരും. ദൈവീകനീതിയും, സാമൂഹികനീതിയും കൂട്ടിയിണക്കി കൊണ്ടുള്ള ജീവിതമാണ് നാം നയിക്കേണ്ടത്. ദൈവത്തെ അറിഞ്ഞുകൊണ്ട് അവിടുത്തെ ഹിതം മനസ്സിലാക്കി ജീവിക്കുമ്പോൾ ദൈവീക നീതി എന്തെന്ന് അറിയാൻ സാധിക്കും. സഹോദരന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾ നമുക്കും ആവശ്യമായി വന്നേക്കാമെന്ന തിരിച്ചറിവ് നമ്മിൽ മനുഷ്യത്വം ഉണ്ടാകുകയും ചെയ്യുമ്പോൾ സാമൂഹിക നീതിയിൽ ജീവിക്കാനായി സാധിക്കും.

നീതിക്കുവേണ്ടി ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർ സംതൃപ്തി അടയുമെന്ന് നമ്മെ കർത്താവ് പഠിപ്പിച്ചിട്ടും പലപ്പോഴും നാം നീതിയിൽ ജീവിക്കാൻ താല്പര്യം കാണിക്കാറില്ല. സംതൃപ്തിയും, സമാധാനവും അടങ്ങിയ ജീവിതം നാം ആഗ്രഹിച്ചിട്ടും നീതി പ്രവർത്തിക്കാതെ ജീവിച്ചിട്ട് ദൈവത്തെ പഴിചാരുന്നു. ദൈവീക നീതിയും, സാമൂഹിക നീതിയും കൂട്ടിയിണക്കി നന്മ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു ജീവിക്കാം.

സ്നേഹനാഥ, നീതിയിൽ അധിഷ്ഠിതമായി ജീവിക്കുവാനുള്ള കൃപ നൽകണമേയെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

6 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago