Categories: World

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു; പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു; പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

സ്വന്തം ലേഖകൻ

മോസ്ക്കോ: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു എന്നുപറഞ്ഞുകൊണ്ട് റഷ്യയുടെ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ക്രൈസ്തവ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു. റഷ്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ 1030-മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയുടെ അടിസ്ഥാനം, ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ച ക്രൈസ്തവ വിശ്വാസമാണെന്നതിൽ സംശയമില്ലെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ പുരോഗതിയുടേയും, വികസിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ ഉന്നതിയുടേയും പിന്നിൽ ക്രൈസ്തവ വിശ്വാസമായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റഷ്യയുടെ മാമ്മോദീസ’ എന്ന സംഭവമാണ് എല്ലാത്തിനും തുടക്കം. 988-ല്‍ മഹാനായ വ്ലാഡിമിര്‍ രാജാവ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് മാമ്മോദീസ സ്വീകരിച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ കുടുംബത്തെയും മാമ്മോദീസ സ്വീകരിക്കുവാൻ പ്രേരിപ്പിച്ചു. തുടർന്ന്, വിജാതീയ നഗരമായിരുന്ന ‘കിവാന്‍ റൂസ്’ എന്നറിയപ്പെട്ടിരുന്ന കീവിനെ ക്രൈസ്തവ വിശ്വാസവുമായി പരിചയപ്പെടുത്തി. ഈ സംഭവമാണ് ‘റഷ്യയുടെ മാമ്മോദീസ’ എറിയപ്പെടുന്നത്.

ക്രെംലിന്‍ കൊട്ടാരത്തിനു പുറത്ത് ‘വ്ലാഡിമിര്‍ രാജാവി’ന്റെ പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു ശനിയാഴ്ച വാര്‍ഷികാഘോഷം നടത്തിയത്. ധാരാളം പുരോഹിതരും വിശ്വാസികളുമുള്‍പ്പെടെ ആയിരകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

കമ്മ്യൂണിസത്തിന്റെ പതനം, വീണ്ടും റഷ്യയിൽ ക്രൈസ്തവ വിശ്വാസം ഉയര്‍ത്തെഴുന്നേൽക്കുന്നതിന് കാരണമായിട്ടുണ്ട്. ഓര്‍ത്തഡോക്സ് വിശ്വാസിയായ പുടിന്‍ എല്ലാ ക്രിസ്തീയ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് പരിഭാഗവും. സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവൻ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്ന് പുടിന്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago