അനിൽ ജോസഫ്
നെയ്യാറ്റിന്കര: ക്രിസ്മസ് വരവറിയിച്ച് ക്രിസ്മസ് കാരള് സംഘങ്ങള് ഗ്രാമങ്ങളില് സജീവമായി. തിങ്കളാഴ്ച അര്ദ്ധരാത്രിവരെ ക്രിസ്മസ് അപ്പൂപ്പന്മാരുമായുളള കാരള് സംഘങ്ങളുടെ ഭവന സന്ദര്ശനം തുടരും.
ചൊവ്വാഴ്ച രാത്രി 11 മുതലാണ് കത്തോലിക്കാ ദേവാലയങ്ങളില് പാതിരാ കുര്ബാനകള് ആരംഭിക്കുന്നത്. ഉണ്ണിയേശുവിന്റെ തിരുപിറവി പ്രഘോഷിച്ച് കൊണ്ടുളള ഗാനങ്ങളും വാദ്യമേളങ്ങളുമായാണ് മിക്ക കാരള് സംഘങ്ങളുടെയും ഭവന സന്ദര്ശനം.
നെയ്യാറ്റിന്കര അമലോത്ഭവമാതാ കത്തീഡ്രല് ദേവാലയത്തില് കുട്ടികള് മുതല് സ്ത്രീകള് ഉള്പ്പെടെയുളള മുതിര്ന്നവര് കിസ്മസ് അപ്പൂപ്പന്റെ വേഷങ്ങള് ധരിച്ചാണ് ഇത്തവണ കാരള് സംഘടിപ്പിച്ചിരിക്കുന്നത്. അതില് തന്നെ ഇടവകയിലെ അമലോത്ഭവമാതാ കുടുംബ യൂണിറ്റ് വ്യത്യസ്തമാണ്. ഓരോ കുടുംബങ്ങളില് പാടുമ്പോഴും സ്ത്രീകളുള്പ്പെടെയുളളവരുടെ സാനിധ്യം ശ്രദ്ധേയമാണ്. ഒരു വീട്ടില് പാടി അടുത്ത വീട്ടിലേക്ക് കരോള് സംഘം കടക്കുമ്പോള് കരോള് കഴിഞ്ഞ വീട്ടിലെ അംഗങ്ങള് ഒന്നടങ്കം വീടടച്ചിട്ട് കരോള് സംഘത്തോടൊപ്പം ചേര്ന്ന് മറ്റ് വീടുകളിലേക്ക് സന്ദേശം അറിയിക്കാനായി ഒത്തുകൂടുന്നു എന്നത് വ്യത്യസ്തമാണ്. യൂണിറ്റ് ലീഡര് ജസ്റ്റിന് ക്ലീറ്റസാണ് വ്യത്യസ്തമായ ഈ പരിപാടിക്ക് പിന്നില്.
ക്രിസ്മസ് വരവറിയിച്ച് ആഴ്ചകള്ക്ക് മുമ്പ് തന്നെ നക്ഷത്രങ്ങള് കെട്ടിയും, പുല്ക്കൂടുകള് ഒരുക്കിയും ക്രിസ്മസ് ഒരുക്കങ്ങള് ആരംഭിച്ചിരുന്നു. പരമ്പരാഗതമായി ഉപയോഗിക്കുന്ന പേപ്പര് നക്ഷത്രങ്ങളില് നിന്ന് പ്ലാസ്റ്റിക് എല്ഇഡിയില് തീര്ത്ത നക്ഷത്രങ്ങളാണ് വിപണിയില് ഇത്തവണ കൂടുതലായും വിറ്റഴിയുന്നത്. ചൊവ്വാഴ്ച പാതിരാ കുര്ബാനക്ക് മുമ്പായി ദേവാലയത്തിന് മുന്നില് കാരള് സംഘങ്ങള് ഒത്തുകൂടി കാരളിനു സമാപനം കുറിക്കും.
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.