Categories: Kerala

ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രം വികലമായി ചിത്രീകരിച്ചത് തെറ്റ്; കെ.സി.വൈ.എം. ആലപ്പുഴ രൂപത

ഐക്യം വികലമാകുന്ന രീതിയിലുള്ള പ്രവണതകൾ ആരെയും അനുവദിക്കരുത്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നായ “ലാസ്റ്റ് സപ്പർ” എന്ന് അറിയപ്പെടുന്ന വിശ്വവിഖ്യാതമായ അന്ത്യത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ചതിൽ കെ.സി.വൈ.എം. ആലപ്പുഴ രൂപത പ്രതിഷേധിച്ചു. വിശ്വാസികളുടെ മനസ്സിൽ വളരെയേറെ വേദനയുണ്ടാക്കുന്നതും വൈകാരികമായി ഇടപെടുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നതുമായ രീതിയില്‍ ഫേസ്ബുക്കിലൂടെ സിനിമാ പോസ്റ്റർ പ്രചരിപ്പിച്ച ഡയറക്ടര്‍ വിപിൻ അറ്റ്ലിക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ ആവശ്യപ്പെട്ടു.

കേരളത്തിലും ഇന്ത്യയിലും നിലവിലുള്ള സാമുദായിക ഐക്യം വികലമാകുന്ന രീതിയിലുള്ള പ്രവണതകൾ ഇനി ആരെയും അനുവദിക്കരുത് എന്ന് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നക്കൽ ആവശ്യപ്പെട്ടു. ജന.സെക്രട്ടറി അഡ്രിൻ ജോസഫ്, കിരൺ ആൽബിൻ കെവിൻജൂഡ്, മേരി അനില, വർഗ്ഗീസ്ജെയിംസ്, അമല ഔസേഫ് എന്നിവർ സംസാരിച്ചു.

vox_editor

View Comments

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ വൃക്കകള്‍ക്ക് തകരാര്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…

5 hours ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

1 day ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago