Categories: Kerala

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകർക്ക് ക്രിസ്‌തുമസ്-നവവത്സര ആശംസകൾ നേരുകയും ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുകയും ചെയ്തു...

ജോസ് മാർട്ടിൻ

കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ നിന്നും ദിവ്യമായ ആ സമ്മാനത്തെ ഭൂമി ഏറ്റുവാങ്ങിയ സുന്ദരവും സന്തോഷകരവുമായ ഓർമ്മയാണ് നാം ക്രിസ്‌മസിൽ അനുസ്‌മരിക്കുന്നതും ആഘോഷിക്കുന്നതുമെന്നും ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ. ഡിസംബർ 20-ന്  വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഹൗസിൽ വിളിച്ചു ചേർത്ത മാധ്യമ സംഗമത്തിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു പിതാവ്. സ്നേഹം, ത്യാഗം, സമാധാനം എന്നിവ മുറുകെപ്പിടിക്കുന്ന മനുഷ്യർക്ക് മാത്രമാണ് ക്രിസ്തു‌മസിന്റെ പൂർണ്ണതയെന്ത് എന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ദൈവസ്നേഹത്തിന്റെ മനുഷ്യവതാരമാണ് ക്രിസ്‌തുമസ് എന്നും നമുക്കറിയാം. മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹത്തിന്റെ ഫലമായിട്ടാണ് ദൈവപുത്രൻ ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ചത്. ആ പുണ്യ സ്നേഹമാണ് നമ്മുടെ ഹൃദയത്തിൽ നിറയേണ്ടതും പങ്കുവയ്ക്കപ്പെടേണ്ടതും. ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്. പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകുവാനാണ്. നമ്മൾ ശുശ്രൂഷ ചെയ്യുന്നിടങ്ങളിൽ പങ്കുവയ്ക്കപ്പെടേണ്ടതും ക്രിസ്‌തു നമുക്ക് പകർന്നു തന്ന ഈ ദിവ്യസ്നേഹം തന്നെയാണ്. നമ്മെ ഒരുമിച്ചു ചേർക്കുന്നതും അവിടുത്തെ സ്നേഹമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

തുടർന്ന്, ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകർക്ക് ക്രിസ്‌തുമസ്-നവവത്സര ആശംസകൾ നേരുകയും ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

17 hours ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

1 day ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

1 day ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

2 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago