അനിൽ ജോസഫ്
പുനലൂർ: ലോക ക്യാൻസർ ദിനത്തിൽ സഹജീവികളായ ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി യുവ വൈദികന്റെ മാതൃക. പുനലൂർ ലത്തീൻ രൂപതയിലെ ഏനാത്ത് ഹോളി സ്‌പിരിറ്റ് ദേവാലയത്തിലെ വികാരിയും പത്തനംതിട്ട ഫൊറോന കെ.സി.വൈ.എം. ഡയറക്‌ടറുമായ ഫാ. റോഫിൻ റാഫേലാണ് തന്റെ മുടി മുറിച്ച് നൽകി പുത്തൻ മാതൃകക്ക് തുടക്കം കുറിച്ചത്.
കീമോ തെറാപ്പിയിലൂടെ മുടി നഷ്‌ടപ്പെടുന്ന ക്യാൻസർ രേഗികളുടെ വേദന തിരിച്ചറിഞ്ഞ ഫാ. റോഫിൻ കഴിഞ്ഞ ഒന്നര വർഷമായി മുടി നീട്ടി വളർത്തിയാണ് ലോക ക്യാൻസർ ദിനത്തിൽ മുടിദാനം ചെയ്യ്‌തത്.
പുനലൂർ രൂപതക്ക് കീഴിലെ സാമൂഹ്യ സംഘടനയായ പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി നടത്തിയ കാൻസർ ദിനാചരണ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഫാ. റോഫിൻ റാഫേലിനൊപ്പം ഇടവകയിലെ സാറാമ്മാ ജെയിംസ്, ഈസ, പ്രീതി, ലിൻഡ, ദിലീപ് തുടങ്ങി 10 പേരും മുടിദാനം ചെയ്യ്‌തു.
തൃശൂർ അമല സെന്റെർ ഫോർ മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി പരിപാടി സംഘിടിപ്പിച്ചത്. കഴിഞ്ഞ 4 വർഷമായി പൂനലൂർ രൂപതക്ക് വേണ്ടി സേവനമനുഷ്‌ടിക്കുന്ന IVDei സഭാഗമായ ഫാ. റോഫിൻ റാഫേൽ കോട്ടപ്പുറം രൂപതയിലെ തുരുത്ത് സെന്റ് തോമസ് ഇടവകാംഗമാണ് ജോസഫ്-ക്ലാര ദമ്പതികളുടെ മകനാണ്‌ഫാ. റോഫിൻ റാഫേൽ.
യുവ വൈദികനായ ഫാ. റോഫിന്റെ പ്രവർത്തനം അഭിനന്ദനാർഹമെന്ന് പുനലൂർ രൂപതാ ബിഷപ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.